തിരൂർ ബിബിൻ വധക്കേസ്; ഷാഹിദയ്ക്ക് പിന്നാലെ മുഹമ്മദ് അഷ്റഫും അറസ്റ്റിൽ! ആകെ ആറു പേർ...
പ്രധാനപ്രതിയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിനാണ് മുഹമ്മദ് അഷ്റഫിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മലപ്പുറം: തിരൂർ ബിബിൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഐങ്കലം കാടഞ്ചേരി മുഹമ്മദ് അഷ്റഫിനെ(49)യാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ബിബിൻ വധക്കേസുമായി ബന്ധപ്പെട്ട്
അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് മുഹമ്മദ് അഷ്റഫ്.
ബിബിൻ വധക്കേസിലെ പ്രധാനപ്രതിയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയതിനാണ് മുഹമ്മദ് അഷ്റഫിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ തൃപ്രങ്ങോട് പരപ്പേരി സാബിനൂളിനെ കഴിഞ്ഞദിവസം ജയിലിലടച്ചിരുന്നു.

എന്നാൽ, കൃത്യത്തിൽ പങ്കെടുത്ത ആറു പേരിൽ സാബിനൂളിനെ മാത്രമേ ഇതുവരെ പിടികൂടാനായിട്ടുള്ളു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സിദ്ദീഖ്, തുഫൈൽ, മുഹമ്മദ് അൻവർ, ശുകപുരം സ്വദേശി ലത്തീഫ്, ഭാര്യ
ഷാഹിദ എന്നിവരെയാണ് കേസിൽ നേരത്തെ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 24നാണ് ആർഎസ്എസ് പ്രവർത്തകനായ ബിബിൻ തിരൂർ ബിപി അങ്ങാടി പുളിഞ്ചോട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. രാവിലെ ക്വാറിയിൽ ജോലിക്ക് പോകുന്നതിനിടെയാണ് ബിബിനെ ബൈക്കിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതിയായിരുന്ന ബിബിൻ ജാമ്യത്തിലിറങ്ങിയ സമയത്താണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications