ബിബിനെ കൊന്നതിന് ശേഷം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി! എസ്ഐ മുങ്ങിത്തപ്പി ആ തൊണ്ടിയും കണ്ടെടുത്തു...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം: തിരൂർ ബിബിൻ വധക്കേസിലെ നിർണ്ണായക തൊണ്ടിമുതൽ കണ്ടെടുത്തു. ബിബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വാളാണ് ഭാരതപ്പുഴയിൽ നിന്നും കണ്ടെടുത്തത്. കൊണ്ടോട്ടി എസ്ഐ കെആർ രഞ്ജിത്താണ് പുഴയിൽ നിന്നും വാൾ പുറത്തെടുത്തത്.

ക്രിസ്ത്യാനിയാണെങ്കിലും താൻ ഹിന്ദുമതവിശ്വാസിയെന്ന് യേശുദാസ്! സത്യവാങ്മൂലം നൽകി, ഇനിയെല്ലാം എളുപ്പം..

അമിത് ഷായുടെ മുന്നിൽ നാണംകെടരുത്! എപ്പോൾ വിളിച്ചാലും ബിജെപിയിൽ അംഗത്വം, ലക്ഷ്യം നാലു ലക്ഷം...

ബിബിൻ വധക്കേസിലെ രണ്ടാംപ്രതി പരപ്പേരി സാബിനുൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കഴിഞ്ഞദിവസം ഭാരതപ്പുഴയിൽ തിരച്ചിൽ നടത്തിയത്. ബിബിനെ ബിപി അങ്ങാടി പുളിഞ്ചോട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ ചമവ്രട്ടം നരിപ്പറമ്പ് ഭാഗത്തെത്തിയ അക്രമികൾ പുഴയിൽ കുളിക്കാനിറങ്ങിയിരുന്നു.

ഗർഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നൽകും! 20 യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ...

പുഴയിൽ ഉപേക്ഷിച്ചു...

പുഴയിൽ ഉപേക്ഷിച്ചു...

ബിബിനെ കൊലപ്പെടുത്തിയ ശേഷം ചമ്രവട്ടം നരിപ്പറമ്പ് ഭാഗത്താണ് പ്രതികൾ കുളിക്കാനിറങ്ങിയത്. ഈ സമയത്താണ് കൊലപ്പെടുത്താൻ ഉപയോഗിച്ച വാൾ പുഴയിൽ ഉപേക്ഷിച്ചത്.

രണ്ടാം പ്രതി...

രണ്ടാം പ്രതി...

ബിബിൻ വധക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ തിരൂർ പരപ്പേരി സാബിനുലാണ് ഈ വിവരം പോലീസിനോട് പറഞ്ഞത്.

തൊണ്ടി മുതൽ...

തൊണ്ടി മുതൽ...

കേസിലെ നിർണ്ണായ തൊണ്ടിമുതലായ വാൾ പുഴയിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കഴിഞ്ഞദിവസം ഭാരതപ്പുഴയിൽ തിരച്ചിൽ നടത്തിയത്.

നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴ...

നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴ...

കനത്ത മഴയെ തുടർന്ന് ഇരുകരയും നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിൽ വാളിനായി തിരച്ചിൽ നടത്തുകയെന്നത് വളരെ പ്രയാസകരമായിരുന്നു.

മുങ്ങൽ വിദഗ്ദരും...

മുങ്ങൽ വിദഗ്ദരും...

ബിബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വാൾ കണ്ടെടുക്കാനായി പോലീസ് മുങ്ങൽ വിദഗ്ദരുടെ സഹായം തേടിയിരുന്നു.

കണ്ടെത്താനായില്ല...

കണ്ടെത്താനായില്ല...

മണൽ തൊഴിലാളികളും മുങ്ങൽ വിദഗ്ദരും നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിൽ ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും വാൾ കണ്ടെടുക്കാനായില്ല.

യൂണിഫോം അഴിച്ച്...

യൂണിഫോം അഴിച്ച്...

തിരച്ചിൽ വിഫലമാകുമെന്ന ഘട്ടത്തിലാണ് കൊണ്ടോട്ടി എസ്ഐ കെആർ രഞ്ജിത്ത് യൂണിഫോം അഴിച്ച് മുണ്ടുടുത്ത് പുഴയിലിറങ്ങിയത്. പുഴയിൽ മുങ്ങി നടത്തിയ തിരച്ചിലിൽ എസ്ഐയാണ് തൊണ്ടിമമുതലായ വാൾ പുറത്തെടുത്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
tirur bibin murder; police found the sword from river.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്