'ഞാന്‍ കൊന്നിട്ടൊന്നുമില്ല, എല്ലാം അവന്റെ പ്ലാന്‍, കൂടെ നിന്നു'; തെളിവെടുപ്പിനിടെ കൂസലില്ലാതെ ഫര്‍ഹാന
കോഴിക്കോട്: തിരൂര്‍ സ്വദേശി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി പ്രതി ഫര്‍ഹാന. സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും ഷിബിലിയാണ് എല്ലാം പ്ലാന്‍ ചെയ്തതെന്നും ഫര്‍ഹാമ മാധ്യമങ്ങളോട് പറഞ്ഞു. ചെറുപ്പുളശേരിയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഫര്‍ഹാന ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് ഹോട്ടലില്‍ വച്ച് വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി കൊക്കയില്‍ തള്ളിയ കേസില്‍ പ്രധാന പ്രതികളാണ് ഫര്‍ഹാനയും ഷിബിലിയും.

'ഞാന്‍ ആരെയും കൊന്നിട്ടൊന്നുമില്ല, ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്, അവര്‍ തമ്മില്‍ കലഹമുണ്ടായി. അപ്പോള്‍ ഞാന്‍ റൂമിലുണ്ടായിരുന്നു. ഹണി ട്രാപ്പ് എന്നത് പച്ചക്കള്ളമാണ്, ഞാന്‍ അയാളുടെ കയ്യില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഇത് ഇവന്റെ പ്ലാനാണ്. ഇവന്‍ എന്തോ ചെയ്തു. ഞാന്‍ കൂടെയുണ്ടായിരുന്നുവെന്ന് മാത്രം'- ഫര്‍ഹാന പൊലീസ് വാഹനത്തിലിരുന്ന് പറഞ്ഞു.
അട്ടപ്പാടിയിലെ തെളിവെടുപ്പിന് ശേഷം ചെര്‍പ്പുളശേരി ചളവറയിലെ ഫര്‍ഹാനയുടെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. മൃതദേഹം ഉപേക്ഷിച്ച ശേഷം ഷിബിലി ഫര്‍ഹാനയെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം ഫര്‍ഹാനയുടെ ബാഗിലായിരുന്നു. ഇവിടെ നിന്ന് വസ്ത്രം കത്തിച്ചെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
നെഞ്ചിലേറ്റ പരിക്കാണ് സിദ്ദിഖിന്റെ മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് സിദ്ദീഖിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. മലപ്പുറം തിരൂരില്‍ നിന്നു കാണാതായ സിദ്ദീഖിന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ അട്ടപ്പാടി ചുരത്തില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. മൃതദേഹം മൂന്ന് കഷണങ്ങളാക്കി ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ ആയിരുന്നു.
സംഭവത്തില്‍ സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി ( 22 ), ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന ( 18 ), ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്ക് എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു സിദ്ദിഖ് .
സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു. ഇതെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. അതേസമയം സിദ്ദീഖിന്റെ അറുത്തുമാറ്റിയ ശരീരഭാഗങ്ങള്‍ തുന്നിച്ചേര്‍ത്താണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്.












Click it and Unblock the Notifications