Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ, ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി'

മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെയാണെന്ന് മലപ്പുറം എസ് പി സുജിത് ദാസ്. 'കേസില്‍ അറസ്റ്റിലായ ഫര്‍ഹാനയെ സിദ്ദിഖിന് നേരത്തെ അറിയാമായിരുന്നു. ഫര്‍ഹാനയുടെ ആവശ്യപ്രകാരമാണ് ഹോട്ടലില്‍ ഷിബിലിക്ക് ജോലി നല്‍കിയത്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. എതിര്‍ത്തപ്പോള്‍ ചുറ്റിക കൊണ്ട് ആക്രമിച്ചതാണ് മരണകാരണമെന്നും' എസ് പി മാധ്യമങ്ങളെ അറിയിച്ചു.

murder

സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തതോടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഫര്‍ഹാനയാണ് സിദ്ദിഖിനെ ലോഡ്ജിലേക്ക് വിളിച്ചത്. മറ്റ് പ്രതികളായ ഷിബിലയും ആഷിഖും സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. ഫര്‍ഹാന കയ്യില്‍ കരുതിയ ചുറ്റിക കൊണ്ട് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. നിലത്ത് വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചില്‍ ചവിട്ടിയെന്നും പൊലീസ് പറഞ്ഞു.

കൊലയ്ക്ക് ശേഷമാണ് പ്രതികള്‍ ഇലക്ട്രിക്ക് കട്ടറും രണ്ട് ട്രോളി ബാഗുകളും വാങ്ങിയത്. സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളായിരുന്നു. അതുവഴി സിദ്ദിഖിന് ഫര്‍ഹാനയെ നേരത്തെ അറിയാമായിരുന്നു. ഫര്‍ഹാന പറഞ്ഞിട്ടാണ് ലോഡ്ജില്‍ സിദ്ദിഖ് മുറിയെടുത്തത്. ചോദ്യം ചെയ്യലിലാണ് പൊലീസിന് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

സംഭവത്തെ കുറിച്ച് എസ് പി പറയുന്നത് ഇങ്ങനെ

'സംശയിച്ചിരുന്നത് പോലെ ഇത് ഒരു ഹണിട്രാപ്പ് സംഭവമാണ്. ഷിബിലി സിദ്ദിഖിന്റെ ജോലിക്കാരനായിരുന്നു. അറസ്റ്റിലായ മൂന്ന് പേരും ഒരുമിച്ചാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതിന് വേണ്ടിയാണ് ഡി കാസ ഹോട്ടലില്‍ മുറിയെടുത്തത്. 18ാം തീയതി ഷോര്‍ണൂരില്‍ നിന്നാണ് ഫര്‍ഹാന ഇവിടെ എത്തുന്നത്. പിന്നാലെ ചിക്കു എന്ന് വിളിക്കുന്ന ആഷിക്കും എത്തി'

'സംഭവം നടക്കുമ്പോള്‍ മൂന്ന് പേരും ഹോട്ടലിലുണ്ട്. ഹോട്ടല്‍ മുറിയില്‍ വച്ച് സിദ്ദിഖും ഫര്‍ഹാനയും സംസാരിക്കുമ്പോള്‍ അവിടേക്ക് എത്തിയ ഷിബിലിയും ആഷിക്കും സിദ്ദിഖിന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്'

ഫര്‍ഹാന കൊണ്ടുവന്ന ചുറ്റികയെടുത്ത് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിച്ചു. തലയില്‍ അടിയേറ്റ പാടുണ്ട്. ഇതോടൊപ്പം ആഷിക്ക് നെഞ്ചില്‍ പലതവണ ചവിട്ടി. ഈ ചവിട്ടിലാണ് സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞത്. തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് ഇയാളെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടുത്ത ആക്രമണത്തിനൊടുവിലാണ് സിദ്ദിഖ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാക്കുന്നത്'.

ഷിബിലിയുടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയത്. എല്ലാവിധ ആസൂത്രണത്തോടെയുമാണ് മൂന്ന് പേരും ഹോട്ടലില്‍ എത്തിയത്. മരണം സ്ഥിരീകരിച്ചതോടെ മാനഞ്ചിറയില്‍ പോയി ട്രോളി ബാഗ് വാങ്ങി. ഈ ട്രോളി ബാഗില്‍ മൃതദേഹം കയറില്ലെന്ന് മനസിലായതോടെ പിറ്റേന്ന് ഒരു ഇലക്ട്രിക് കട്ടര്‍ വാങ്ങി. അതും കോഴിക്കോട് നിന്നാണ് വാങ്ങിയത്. പിന്നീട് മറ്റൊരു ട്രോളി ബാഗും കൂടെ വാങ്ങി ജി 4 മുറിയുടെ ബാത്ത്‌റൂമില്‍ വച്ച് മൃതദേഹം കഷ്ണങ്ങളാക്കുകയായിരുന്നു'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+