'തിരൂര്‍ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് റെയില്‍വേ സ്റ്റേഷന്'; തിരൂര്‍ സ്റ്റേഷന്റെ പേരുമാറ്റുന്നു
മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ തിരൂര്‍ സ്റ്റേഷന്റെ പേര് 'തിരൂര്‍ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന് റെയില്‍വേ സ്റ്റേഷന്' എന്നാക്കി മാറ്റുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി കെ കൃഷ്ണദാസ്. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ക്കായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നേരിട്ട് കണ്ട് ചര്‍ച്ച നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.
തിരൂര്‍ സ്റ്റേഷന്റെ പേര് മാറ്റണമെന്ന ആവശ്യം യാത്രക്കാരില്‍ നിന്ന് ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാസഞ്ചേഴ്സ് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ടുള്ള ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. അത് അംഗീകരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് തങ്ങളുള്ളതെന്നും ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി കെ കൃഷ്ണദാസ് പറഞ്ഞു.

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം ബോര്‍ഡിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അമൃത ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. സ്റ്റേഷന് വികസനവും നവീകരണവുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ സ്റ്റേഷനില്‍ രണ്ട് ഘട്ടമായി 32 കോടിയുടെ വികസനം നടക്കും എന്നും പി കെ കൃഷ്ണദാസ് അറിയിച്ചു.
സംസ്ഥാനത്തെ മറ്റു ജില്ലകള്‍ക്ക് നല്‍കാത്ത പ്രത്യേക പരിഗണന കേന്ദ്ര സര്‍ക്കാരും റെയില്‍വെ മന്ത്രാലയവും മലപ്പുറം ജില്ലയ്ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. യാത്രക്കാര്‍ക്ക് വേണ്ടി നിലവിലുള്ള വിശ്രമകേന്ദ്രങ്ങള്‍ നവീകരിക്കുകയും പുതിയ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. തിരൂരില്‍ ഇന്റഗ്രേറ്റഡ് പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തി.
സ്റ്റേഷനിലെ പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്തും എന്നും പി കെ കൃഷ്ണദാസ് ഉറപ്പ് നല്കി. തിരൂരില്‍ സബ് സ്റ്റേഷന് അനുവദിക്കുമെന്നും വിമാനത്താവളത്തിന്റെ മാതൃകയിലുള്ള പ്രകാശ സംവിധാനം ഒരുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ഇന്ത്യന്‍ റെയില്‍വെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റിയംഗങ്ങള്‍ക്കൊപ്പം സ്റ്റേഷന് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ഡിവിഷനിലെ റെയില്‍വേ സ്റ്റേഷനുകള്‍ പി കെ കൃഷ്ണദാസും സംഘവും സന്ദര്‍ശിക്കുന്നുണ്ട്. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പാലക്കാട് ഡിവിഷനിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തുന്നത്. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ പാലക്കാട് ഡിവിഷനിലെ 17 സ്റ്റേഷനുകളില്‍ ഒരു സ്റ്റേഷന് 20 രൂപ മുതല്‍ 35 കോടി രൂപ വരെ എന്ന നിലക്ക് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്, തൃശൂര്‍, എറണാകുളം നോര്‍ത്ത് സൗത്ത്, ചെങ്ങന്നൂര്‍, വര്‍ക്കല, കൊല്ലം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളെ വിമാനത്താവളങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങളിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ടത്തില്‍ പാലക്കാടിനെയും കണ്ണൂരിനെയും കൂടി ഉള്‍പ്പെടുത്തും. പി കെ കൃഷ്ണദാസും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications