Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിലേക്ക് പോകേണ്ടിവന്നതില്‍ ദുഖം; മുന്നണിമാറ്റം തിടുക്കത്തിലായെന്ന് ചന്ദ്രചൂഡന്‍

തിരുവനന്തപുരം: യുഡിഎഫിലേക്ക് പോകേണ്ടിവന്നതില്‍ ദുഖമുണ്ടെന്നും മുന്നണിമാറ്റം തിടുക്കത്തിലായെന്നും ഏറ്റുപറഞ്ഞ്‌ ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് ചന്ദ്രചൂഡന്‍റെ സ്വയം വിമര്‍ശനം. സംസ്ഥാന സെക്രട്ടറി എഎ അസീസ് ഉള്‍പ്പടെയുള്ള വേദിയിലാണ് തിടുക്കപ്പെട്ട് എല്‍ഡിഎഫ് വിട്ട നടപടിയെ ചന്ദ്രചൂഡന്‍ വിമര്‍ശിച്ചത്.

അധികകാലം ഇങ്ങനെ യുഡിഎഫില്‍ തുടരാനാകില്ല. മുന്നണി മാറ്റം കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പരാജയം നേരിട്ടത് ആര്‍എസ്പിയാണ്. മത്സരിച്ച എല്ലാ സീറ്റിലും തോറ്റു. എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് പരിശോധിക്കണം. മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ ഇടപെട്ട് തടയാമായിരുന്നു. എന്നാല്‍ അതിനായില്ല. ഇതില്‍ ദുഖമുണ്ടെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.

T J ChandraChoodan

ഇടത് മുന്നണിയില്‍ നിന്ന് പോയത് തെറ്റായിപ്പോയി എന്ന് പറഞ്ഞ ചന്ദ്രചൂഢന്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് തിരികെ പോകാന്‍ അഗ്രഹിക്കുന്നതായും സൂചിപ്പിച്ചു. ആര്‍എസപിക്ക് യുഡിഎഫില്‍ എത്രകാലം ആയുസുണ്ടെന്നറിയില്ല. മുന്നണികളില്‍ സ്ഥിരമായ കൂട്ടുകെട്ടില്ല. പാര്‍ട്ടിയുടെ ഭാവിക്ക് ഉതകുന്ന തീരുമാനം എടുക്കേണ്ടതുണ്ടെന്നും ചന്ദ്രചൂഢന്‍ സൂചിപ്പിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച ചന്ദ്രചൂഡന്‍ പിണറായി സര്‍ക്കാരിനെ പ്രശംസിച്ചു. മികച്ച രീതിയിലാണ് പിണറായി സര്‍ക്കാരിന്‍റെ ഭരണം മുന്നോടട് പോകുന്നതെന്ന് ചന്ദ്രചൂഡന്‍ പറയുന്നു.

മുന്നണി മാറ്റം എളുപ്പത്തില്‍ വേണ്ട. തെറ്റുകള്‍ തിരുത്തണം. ഇതിന് പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തണം. സ്വയം വിമര്‍ശനപരമായ അത്മപരിശോധനയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം യുഡിഎഫിലേക്ക് വന്ത് തിരിച്ചടിയായെന്ന് എഎ അസീസും പറഞ്ഞിരുന്നു.

എല്‍ഡിഎഫിലേക്ക് മടങ്ങിപോകാന്‍ താല്‍പര്യമുണ്ടെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്നണിയെ പ്രതിസന്ധിയിലാക്കി യുഡിഎഫിലേക്ക് പോയ അര്‍എസിപിയെ എങ്ങനെ തിരിച്ചെടുക്കാനാകുമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+