കൈവെട്ട് കേസ്: പ്രതികള്‍ നാല് ലക്ഷം രൂപ നല്‍കണമെന്ന് കോടതി... ടിജെ ജോസഫ് പ്രതികരിക്കുന്നു
കൊച്ചി: മൂവാറ്റുപുഴ കൈവെട്ട് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ഇന്ന് ശിക്ഷ വിധിച്ചു. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവുമാണ് ശിക്ഷ. യുഎപിഎ പ്രകാരം കുറ്റം തെളിഞ്ഞെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം. ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കും.
അതേസമയം, മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജാമ്യം നല്‍കുമെന്നാണ് വിവരം. ഇവര്‍ക്ക് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്ന കാര്യം ബോധ്യപ്പെടുത്തി കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങാന്‍ സാധിക്കുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. സജില്‍, നാസര്‍, നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയ്യൂബ് എന്നീ പ്രതികള്‍ക്കാണ് മൂന്ന് വര്‍ഷം തടവ്.

കോടതി ശിക്ഷ വിധിച്ച പിന്നാലെ ടിജെ ജോസഫ് മാധ്യമങ്ങളുമായി സംസാരിച്ചു. ഇപ്പോഴും പോലീസ് സുരക്ഷയിലാണ് ടിജെ ജോസഫ്. എങ്കിലും തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാന്‍ പറ്റില്ല, ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് തന്നെയാണ് തനിക്ക് സുരക്ഷ നല്‍കുന്നതിലൂടെ തെളിയുന്നതെന്നും ജോസഫ് പറഞ്ഞു.
ഭയം കൂടാതെ എല്ലാവര്ക്കും ജീവിക്കാന്‍ സാധിക്കണം. എല്ലാവരും അതിനാണ് പരിശ്രമിക്കേണ്ടത്. ഭയം കൂടാതെയാണ് ജീവിക്കുന്നത്. സാധാരണക്കാരേക്കാള്‍ ഭയം അല്‍പ്പം കുറവാണ് തനിക്ക്. എങ്കിലും ജീവഭയം സ്വാഭാവികമാണ്. ഭയന്ന് ജീവിക്കുന്നതില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. എങ്കിലും സര്‍ക്കാരിന്റെ സുരക്ഷ സ്വീകരിക്കുന്നുവെന്നും ടിജെ ജോസഫ് പറഞ്ഞു.
പ്രതികള്‍ നാല് ലക്ഷം രൂപ നല്‍കണം എന്ന കോടതി നിര്‍ദേശത്തിലും ടിജെ ജോസഫ് പ്രതികരിച്ചു. പ്രതികളില്‍ നിന്ന് പിഴ ഈടാക്കുന്നതായിരിക്കും ആ തുക. തനിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നതാണ്. ഒരു പൗരന് എന്ന നിലയില്‍ എന്നെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നുവെന്നും ടിജെ ജോസഫ് പറഞ്ഞു.
എന്നെ മൂന്ന് തവണ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ഞാന്‍ പോലീസില്‍ രേഖാമൂലം പരാതിപ്പെട്ടിരുന്നു. അന്ന് പോലീസ് സംരക്ഷണം ഒരുക്കിയില്ല. അപകടം നടന്ന ശേഷമാണ് പോലീസ് സംരക്ഷണം അനുവദിച്ചത്. എന്റെ ജീവന് സംരക്ഷിക്കേണ്ട ബാധ്യത സര്ക്കാരിനുണ്ടായിരുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ടിജെ ജോസഫ് പറഞ്ഞു.
എനിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണ്. അത് വേണ്ട എന്ന് ഞാന്‍ പറയില്ല. സര്‍ക്കാര്‍ ആരില്‍ നിന്ന് പണം സ്വരൂപിക്കുന്നു എന്നത് എനിക്ക് വിഷയമല്ലെന്നും ടിജെ ജോസഫ് പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ കുറഞ്ഞോ കൂടിയോ എന്നത് നിയമവിദഗ്ധര്‍ പറയേണ്ടതാണ്. ഒരു പ്രതിയെ ഇപ്പോഴും പിടിക്കാന്‍ സാധിക്കാത്തത് അന്വേഷണത്തിലെ വീഴ്ചയാകാമെന്നും ടിജെ ജോസഫ് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications