Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയായത് രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്ത തീരുമാനമെന്ന് ടികെ ഹംസ

ലോക്‌സഭയില്‍ രണ്ട് എംപിമാരുളള മുസ്‌ലിം ലീഗിന് ദേശീയ രാഷ്ട്രീയത്തില്‍ ഒരു റോളുമില്ലെന്നും ഹംസ പരിഹസിച്ചു.

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ടികെ ഹംസ. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയായത് രാഷ്ട്രീയ ധാര്‍മ്മികതയില്ലാത്ത തീരുമാനമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ ടികെ ഹംസ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്ന് വലിയ ഭൂരിപക്ഷത്തിന് വിജയിച്ച പികെ കുഞ്ഞാലിക്കുട്ടി കാലാവധി തീരാന്‍ നാലു വര്‍ഷത്തിലേറെ ബാക്കിയുളളപ്പോള്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായത് രാഷ്ട്രീയ മാന്യതയല്ലെന്നാണ് ടികെ ഹംസയുടെ പക്ഷം.

ലോക്‌സഭയില്‍ രണ്ട് എംപിമാരുളള മുസ്‌ലിം ലീഗിന് ദേശീയ രാഷ്ട്രീയത്തില്‍ ഒരു റോളുമില്ലെന്നും ഹംസ പരിഹസിച്ചു. 2004ല്‍ മുസ്‌ലിം ലീഗിന്റെ പച്ചക്കോട്ടയില്‍ ടി.കെ. ഹംസ ജയിച്ചപ്പോള്‍ രൂപപ്പെട്ട, ഇടതുപക്ഷത്തിന് അനുകൂലമായ മുസ്‌ലിം സമുദായത്തിന്റെ പിന്തുണ ഇപ്രാവശ്യവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. താന്‍ സ്ഥാനാര്‍ഥിയാകുമോ എന്ന് സിപിഎം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

PK Kunjalikkutty

മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ടികെ ഹംസയുടെ പേര് സജീവമാണ്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിലും ഹംസയുടെ പേരാണ് മുന്നോട്ടുവന്നത്. പ്രതിപക്ഷ ഉപനേതാവാണ് കുഞ്ഞാലിക്കുട്ടി. ഈ വ്യക്തിയുടെ കയ്യില്‍ പാര്‍ട്ടിയുണ്ട്, പക്ഷേ പാര്‍ട്ടിയിലെ മുഴുവന്‍ ആളുകളുമുണ്ടെന്ന് കരുതുന്നില്ല. മുന്നണിയമുന്നണിയുടെ കാര്യം തനിക്കറിയില്ലെന്നും ഹംസ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+