കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടികെകെ ഫൗണ്ടേഷന്‍ പുരസ്‌കാരം എംഎ റഹ്മാന്

Google Oneindia Malayalam News

കാഞ്ഞങ്ങാട്: ടി.കെ.കെ ഫൗണ്ടേഷന്‍ പുരസ്‌കാരം 12ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാര ജേതാവ് പ്രൊഫ. എം.എ.റഹ്മാന് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മാതൃഭൂമി കാഞ്ഞങ്ങാട് ലേഖകനും കോണ്‍ഗ്രസ് ഹൊസ്ദുര്‍ഗ് ബ്ലോക്ക് പ്രസിഡണ്ടുമായിരുന്ന ടി.കെ.കെ നായരുടെ സ്മരണക്കായി വിവിധ രംഗങ്ങളില്‍ കഴിവു തെളിയച്ചവര്‍ക്കായി എര്‍പ്പെടുത്തിയ 12ാമത് പുരസ്‌കാരത്തിനാണ് പ്രശസ്ത എഴുത്തുകാരനും ഓടക്കുഴല്‍ അവാര്‍ഡ് ജേതാവുമായ പ്രൊഫ എം എ റഹ്മാനെ തിരഞ്ഞെടുത്തത്.

ശില്‍പവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം. കഥാകൃത്ത്, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ഡോക്യുമെന്ററി നിര്‍മ്മാതാവ്, എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരപോരാളി എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.എ റഹ്മാന്‍ ഉദുമ സ്വദേശിയാണ്. റിട്ട. അധ്യാപികയും കവിയത്രിയും ചിത്രകാരിയുമായ സാഹിദാ റഹ്മാനാണ് ഭാര്യ. മകന്‍ ഈസ റഹ്മാന്‍. 12ന് വൈകിട്ട് 4ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാരസമര്‍പ്പണം നടത്തും.

kasargod

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. സി.കെ ശ്രീധരന്‍ അധ്യക്ഷത വഹിക്കും. അഡ്വ. എം.സി ജോസ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. എ.വി രാമകൃഷ്ണന്‍ ടി.കെ.കെ അനുസ്മരണപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ. രാജ്‌മോഹന്‍, മെട്രോ മുഹമ്മദ് ഹാജി, മുന്‍ എം.എല്‍.എ എം. നാരായണന്‍, കൊവ്വല്‍ ദാമോദരന്‍, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, ഇ.വി. ജയകൃഷ്ണന്‍, സി.യൂസഫ് ഹാജി സംസാരിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ അഡ്വ. സി.കെ ശ്രീധരന്‍, ടി. മുഹമ്മദ് അസ്‌ലം, എ.വി രാമകൃഷ്ണന്‍ ടി.കെ നാരായണന്‍ സംബന്ധിച്ചു.

English summary
TKK Foundation award winner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X