കേന്ദ്രസർക്കാരിന്റെ 21 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിന് എന്തു സംഭവിച്ചുവെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ 21 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജിന് എന്തു സംഭവിച്ചുവെന്ന ചോദ്യവുമായി തോമസ് ഐസക്. ലോകത്തെ 173 രാജ്യങ്ങളിൽ കൊവിഡ് പ്രതിരോധത്തിനായി രൂപം നൽകിയ 621 സാമ്പത്തിക നടപടികളെക്കുറിച്ച് ലോകബാങ്കിന്റെ വിശകലനം ലഭ്യമാണ്. ഇതിന്റെ പകുതി ക്യാഷ് ട്രാൻസ്ഫർ അഥവാ കാശായി ധനസഹായം നൽകുന്ന നടപടികളാണ്. 23 ശതമാനം ഭക്ഷ്യ സഹായമാണ്. മറ്റൊരു 25 ശതമാനം വായ്പ എഴുതിത്തള്ളലും വായ്പകളുമാണ്. മരാമത്ത് പണിക്കും മറ്റും ചെലവഴിക്കുന്ന പണം 2 ശതമാനമേയുള്ളൂവെന്നും തോമസ് ഐസക് വ്യക്തമാക്കുന്നു.
എന്നാൽ ഇന്ത്യയിലെ 21 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ സ്വഭാവം ഇതിനു നേർവിപരീതമാണ്. കാശായി കൈമാറുന്നത് ഈ പാക്കേജിന്റെ 10 ശതമാനമേ വരൂ. നീട്ടിവലിച്ച് ഇത് 20 ശതമാനം എത്തിക്കുന്നവരുമുണ്ട്. 60-70 ശതമാനം വായ്പകളാണ്. ബാക്കി ഭക്ഷ്യസഹായവും ആരോഗ്യ സ്കീമുകളും മറ്റുമാണ്.

Recommended Video
ഇതാണ് ഏതാണ്ട് എല്ലാ സാമ്പത്തിക വിദഗ്ധരും കേന്ദ്ര പാക്കേജിനെക്കുറിച്ചു നടത്തിയിട്ടുള്ള വിമർശനം. ക്യാഷ് ട്രാൻസ്ഫർ നാമമാത്രമാണ്. അതുകൊണ്ട് ഇത് ജനങ്ങളുടെ വാങ്ങൽ കഴിവിനെ വർദ്ധിപ്പിക്കുന്നില്ല. കമ്പോളത്തെ ഉത്തേജിപ്പിക്കുന്നില്ല. വായ്പാ പദ്ധതികളാണെങ്കിൽ ഇപ്പോഴും ഭാഗീകമായേ പ്രാവർത്തികമായിട്ടുള്ളൂ. സ്കീമുകളാണെങ്കിൽ പലതും വർഷങ്ങളെടുക്കും.
ഈ പശ്ചാത്തലത്തിൽ കെ-റേറ്റിംഗ്സ് അഭിപ്രായപ്പെട്ടിട്ടുള്ളത് ജിഡിപിയുടെ 2 ശതമാനം - 4 ലക്ഷം കോടി രൂപയെങ്കിലും - അടിയന്തിരമായി ജനങ്ങളുടെ കൈകളിൽ എത്തിക്കണം. 7500 രൂപ വീതം ഓരോ കുടുംബത്തിനും നൽകണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗും കഴിഞ്ഞ ദിവസം ഇതുതന്നെ ശക്തമായി അഭിപ്രായപ്പെട്ടു. പക്ഷെ, ആര് കേൾക്കാൻ- തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications