കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനുവരി മുതൽ ക്ഷേമ പെൻഷൻ 1500 രൂപ, ജനുവരി 1 മുതൽ മസ്റ്ററിംഗ് നടത്തുമെന്ന വാർത്ത തെറ്റെന്ന് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് ജനുവരി ഒന്നു മുതൽ മസ്റ്ററിംഗ് നടത്തുമെന്ന വാർത്ത തെറ്റാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. 2020ൽ മസ്റ്ററിംഗിൽ പങ്കെടുക്കാതിരുന്നവർക്ക് അതിനുള്ള അവസരമുണ്ടാകുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷൻ 1500 രൂപയാക്കും എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നത്. വാഗ്ദാനം നടപ്പാകും. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ജനുവരി ഒന്നു മുതൽ മസ്റ്ററിംഗ് നടത്തും എന്ന് ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. 2020ൽ സമഗ്രമായ മസ്റ്ററിംഗ് നടത്തിയതേയുള്ളൂ. അതുകൊണ്ട് വീണ്ടും മസ്റ്ററിംഗ് നടത്തേണ്ടതില്ല എന്നാണ് തീരുമാനം.

isaac

അതേസമയം, 2020ൽ മസ്റ്ററിംഗിൽ പങ്കെടുക്കാതിരുന്നവർക്ക് അതിനുള്ള അവസരമുണ്ടാകും. ഇതിനുവേണ്ടി വരുന്ന ചെലവ് സർക്കാർ തുടർന്നും വഹിക്കും. കോവിഡ് വാക്സിൻ സൌജന്യമായി നൽകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനെതിരെ യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതിപ്പെട്ടിരിക്കുന്നുവെന്ന വാർത്ത കണ്ടു.
കേരളത്തിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാം സൌജന്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറയുന്നത് ഇപ്രകാരമാണ്.

"ഇതുവരെയുള്ള (കോവിഡ്) രോഗികളുടെ കണക്കെടുത്താൽ 90 ശതമാനത്തിലേറെ രോഗികളും പൊതു ആരോഗ്യ സംവിധാനങ്ങളെയാണ് ആശ്രയിച്ചത്. ഇവരുടെ ചികിത്സ മുഴുവൻ സൗജന്യമാണ്. കോൺഗ്രസോ, ബി.ജെ.പിയോ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഇതല്ല സ്ഥിതി. അപ്പോൾ പിന്നെ കോവിഡ് വാക്സിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. വാക്സിൻ ഫലപ്രദമായി ജനങ്ങൾക്കു ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു". ജനങ്ങൾക്കു നൽകിയ വാഗ്ദാനം നടപ്പാക്കുമെന്നു തന്നെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്''.

English summary
TM Thomas Isaac about Welfare Pension distribution from January 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X