പൊലീസിന്‍റെ സാന്നിധ്യത്തിലാണ് വി മുരളീധരനെ ആക്രമിച്ചതെന്ന് കെ സുരേന്ദ്രന്‍: പ്രതിഷേധം
തിരുവനന്തപുരം: ബംഗാളിൽ കേന്ദ്ര മന്ത്രി വി മുരളീധരനെതിരായി നടന്ന ആക്രമത്തെ അപലപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍. അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്ന കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ നടന്ന തൃണമൂൽ കോൺ ഗ്രസിന്റെ ആക്രമണം പ്രതിഷേധാർഹമാണെന്ന് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. നിയമസഭാതെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളിൽ അരങ്ങേറുന്ന മനുഷ്യക്കുരുതിയുടെ ബാക്കി പത്രമാണ് സംഘർഷ സ്ഥലം സന്ദർശിക്കാൻ പോയ മന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ സാന്നിധ്യത്തിലാണ് തൃണമൂൽ ഗുണ്ടകൾ വി.മുരളീധരനെ ആക്രമിച്ചതെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂർണമായും മമത ബാനർജി തകർത്തു കഴിഞ്ഞു. ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസൻസാണെന്ന് മമത കണക്കാക്കരുത്.
Recommended Video


ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാ ഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ബം ഗാളിൽ നിന്നും പാലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാ ഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുത്. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ വലിയ തോതിലുള്ള ആക്രമണമാണ് ബംഗാളില്‍ നടക്കുന്നത്. ബിജെപി, സിപിഎം ഒഫീസുകളും വീടുകളും ആക്രമണത്തിന് ഇരയായി. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയും സിപിഎമ്മും ആരോപിക്കുന്നത്.












Click it and Unblock the Notifications