• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ടിഎന്‍ ജോയിയോട് കാണിച്ചത് അനാദരവ്'; എഴുത്തുകാരന്‍ കമല്‍ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു

മുന്‍ നക്‌സല്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ടിഎന്‍ ജോയിയുടെ മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നടപ്പിലാക്കാതെയായിരുന്നു സംസ്‌കരിച്ചത്. കൊടുങ്ങല്ലൂര്‍ ചേരമന്‍ ജൂമാമസ്ജിദില്‍ സംസ്‌കാരം നടത്തണമെന്നായിരുന്നു നജ്മല്‍ ബാബുവിന്റെ ആഗ്രഹം. എന്നാല്‍ മതാചാരങ്ങള്‍ ഒഴിവാക്കി അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ത്രിപുരയില്‍ വീണ്ടും സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപി; കോണ്‍ഗ്രസ്സും സിപിഎമ്മും ഒപ്പത്തിനൊപ്പം

സവര്‍ണഫാസിസത്തോടുള്ള പ്രതിഷേധ സൂചകമായി ഇസ്ലാംമതം സ്വീകരിക്കുന്നതായി ടിഎന്‍ ജോയി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുസ്ലിം പേര് സ്വീകരിച്ചെങ്കിലും മതം മാറിയില്ലെന്ന് കാണിച്ച് മറുവിഭാഗം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. ടിഎന്‍ ജോയിയോട് കാണിച്ചത് അനീതിയാണെന്ന് വ്യക്തമാക്കി എഴുത്തുകാരനായ കമല്‍ സി ചവറ ഇസ്ലാം മതം സ്വീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഇസ്ലാം മതം സ്വീകരിച്ച ജോയ്

ഇസ്ലാം മതം സ്വീകരിച്ച ജോയ്

ഇസ്ലാം മതം സ്വീകരിച്ച ജോയ് തന്റെ ഭൗതിക ശരീരം ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമന്‍ മസ്ജിദില്‍ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പത്ര സമ്മേളനം നടത്തിയും പൊതു വേദികളിലും സൗഹൃദ സംഭാഷണങ്ങളിലും ജോയ് ഈ ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു.

എതിര്‍വാദം

എതിര്‍വാദം

മുസ്ലിം പേര് സ്വീകരിച്ചെങ്കിലും മതം മാറിയില്ലെന്നായിരുന്നു എതിര്‍വാദം. ചേരമന്‍ പള്ളി ഒരു മത സ്ഥാപനമാണെന്നും ഒരു മതത്തിന്റെയും വിശ്വാസം ഉള്‍ക്കൊള്ളാത്ത ജോയിയെ ഒരു പ്രത്യേക മതത്തിന്റെ സ്ഥാപനത്തില്‍ അടക്കം ചെയ്യുവാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹത്തിന്റെ കുടംബമടക്കമുള്ളവര്‍.

കമല്‍ സി ചവറ

കമല്‍ സി ചവറ

ഒടുവില്‍ ടിഎന്‍ ജോയിയുടെ ആഗ്രഹം നടപ്പിലാക്കതെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കുന്നതായി എഴുത്തുകാരനായ കമല്‍ സി ചവറ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അപമാനമാണ്

അപമാനമാണ്

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല മുസ്ലീമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്. സമരമാണ്. ഇന്ന് ഇവിടെ ഇന്ത്യയില്‍ മുസ്ലീം ആവുകായെന്നത് വിപ്ലവപ്രവര്‍ത്തനമാണ്.

അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല

അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല

സമരമാണ് ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല, ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നു.

ആദ്യ വെട്ടിന് എന്റെ കഴുത്ത്

ആദ്യ വെട്ടിന് എന്റെ കഴുത്ത്

മുസ്ലീമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാറെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ തന്റെ പേര് മാറ്റി അദ്ദേഹം കമല്‍ സി നജ്മല്‍ എന്നാക്കുകയും ചെയ്തിട്ടുണ്ട്.

വലിയ പ്രതിഷേധങ്ങള്‍

വലിയ പ്രതിഷേധങ്ങള്‍

ടിഎന്‍ ജോയിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്. പൊലീസ് മൈതാനിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ബന്ധുക്കള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തടയുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.

വീട്ടുവളപ്പില്‍

വീട്ടുവളപ്പില്‍

മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ് ആംബുലന്‍സിന് മുമ്പില്‍ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയിരുന്നു. ഇതിനു ശേഷം ബന്ധുക്കള്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കുകയായിരുന്നു.

cmsvideo
  ആഗ്രഹം സഫലമാകാതെ നജ്മല്‍ ബാബു വിടവാങ്ങി | Oneindia Malayalam
  ജോയ് മാത്യുവിന്റെ സാന്നിധ്യത്തില്‍

  ജോയ് മാത്യുവിന്റെ സാന്നിധ്യത്തില്‍

  സാമൂഹിക പ്രവര്‍ത്തകനും സിനിമാ താരവുമായ ജോയ് മാത്യുവിന്റെ സാന്നിധ്യത്തില്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എ. വി.ആര്‍. സുനില്‍കുമാര്‍, കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, സി.പി.എം. നേതാവ് അമ്പാടി വേണു, ടി.എന്‍. ജോയിയുടെ സുഹൃത്തുക്കള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് സഹോദരന്‍ ടി.എന്‍. മോഹനന്റെ വസതിയില്‍ ദഹിപ്പിക്കാന്‍ തീരുമാനിച്ചത്.

  ഫെയ്സ്ബുക്ക് പോസ്റ്റ്

  കമല്‍ സി നജ്മല്‍

  English summary
  tn joy's cremation issue; kamal c chavara embraces islam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more