കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേറമ്പില്‍ രാമകൃഷ്ണനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി നീക്കം; കിടിലന്‍ മറുപടിയുമായി ടിഎന്‍ പ്രതാപന്‍

Google Oneindia Malayalam News

തൃശ്ശൂര്: 'അവന്‍ വരും, അവന്‍ ശക്തനാണ്' ബിജെപിയിലേക്ക് പുതിയ നേതാക്കള്‍ എത്തുന്നതിനെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞ വാക്കുകളാണിത്.

<strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍</strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍

കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നുള്ള പ്രചരണത്തിന് ശക്തിപകരുന്നതായിരുന്നു ശ്രീധരന്‍പിള്ളയുടെ ഈ വാക്കുകള്‍. അദ്ദേഹത്തിന്റെ ആ പ്രസ്താവനക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാവായ തേറമ്പില്‍ രാമകൃഷ്ണന്‍ ബിജെപിയിലേക്ക് എത്തുന്നവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തേറമ്പില്‍ രമാകൃഷ്ണനും കോണ്‍ഗ്രസ്സും.. വിശദാംശങ്ങള്‍ ഇങ്ങനെ..

കെസിആറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആഹ്ലാദത്തോടെ കോണ്‍ഗ്രസ്കെസിആറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആഹ്ലാദത്തോടെ കോണ്‍ഗ്രസ്

തേറമ്പില്‍ രാമകൃഷ്ണന്‍

തേറമ്പില്‍ രാമകൃഷ്ണന്‍

തൃശൂരിലെ ശക്തനായ കോണ്‍ഗ്രസ് നേതാവും മുന്‍സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍ ബിജെപിയിലേക്ക് പോകുന്നെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രതിനിധികള്‍ വാഗ്ദാനങ്ങളുമായി തേറമ്പിലിനെ കണ്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബിജെപിയിലേക്ക് വന്നാല്‍

ബിജെപിയിലേക്ക് വന്നാല്‍

ബിജെപിയിലേക്ക് വന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്തവും ജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനവും തോറ്റാല്‍ ഗവര്‍ണര്‍സ്ഥാനവും എന്ന വാഗ്ദാനമാണ് ബിജെപി തേറമ്പിലിന് നല്‍കിയിരിക്കുന്നത് എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.

കെപിസി പുനഃസംഘടനുയുമായി ബന്ധപ്പെട്ട്

കെപിസി പുനഃസംഘടനുയുമായി ബന്ധപ്പെട്ട്

കെപിസി പുനഃസംഘടനുയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യാത്യാസങ്ങളുള്ള കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ബിജെപി നേതാക്കള്‍ തേറമ്പിലിനെ കണ്ടതെന്നായിരുന്നു പ്രചരണം.

വ്യാജവാര്‍ത്ത

വ്യാജവാര്‍ത്ത

എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിക്കൊണ്ട് തേറമ്പില്‍ തന്നെ രംഗത്തെത്തുകയും ചെയ്തതോടെ അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലടക്കം തനിക്കെതിരെ നടക്കുന്നത് വ്യാജവാര്‍ത്തയാണെന്നാണ് തേറമ്പലിന്റെ പ്രതികരണം.

ഭാവനയില്‍ വിരഞ്ഞ കഥ

ഭാവനയില്‍ വിരഞ്ഞ കഥ

ഞാന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത തെറ്റാണ്. ആരുടെയോ ഭാവനയില്‍ വിരഞ്ഞ കഥയാണ് അത്. അങ്ങനെയൊരു ചൂണ്ടയിലൊന്നും താന്‍ വീണുപോവില്ല. ഒരു ബിജെപി നേതാക്കളും തന്നെ വന്ന് കണ്ടിട്ടില്ലെന്നും തേറമ്പരില്‍ കൂട്ടിച്ചേര്‍ത്തു.

ടിഎന്‍ പ്രതാപനും

ടിഎന്‍ പ്രതാപനും

വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപനും രംഗത്തെത്തി. തേറമ്പലിനെ സ്വപ്‌നം കണ്ട് ബിജെപി ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇറങ്ങേണ്ടെന്നാണ് ടിഎന്‍ പ്രതാപന്‍ പറഞ്ഞത്.

ആദ്യം പരിഗണിക്കുക അദ്ദേഹത്തെ

ആദ്യം പരിഗണിക്കുക അദ്ദേഹത്തെ

തേറമ്പലിനെ തൃശൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന ചോദ്യത്തിന് ടിഎന്‍ പ്രതാപന്‍ ഉത്തരം നല്‍കിയില്ല. അതേസമയം, മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് ആദ്യം പരിഗണിക്കുക അദ്ദേഹത്തെയായിരിക്കുമെന്നാണ് അനില്‍ അക്കരെ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

1995-96 കാലഘട്ടത്തില്‍

1995-96 കാലഘട്ടത്തില്‍

നിലവില്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗമായ തേറമ്പില്‍ രാമകൃഷ്ണന്‍ 1982, 1991, 1996, 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയായിരുന്നു. 1995-96 കാലഘട്ടത്തില്‍ കേരള നിയമസഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ടിച്ചു.

നീക്കത്തിന് പിന്തുണ

നീക്കത്തിന് പിന്തുണ

ബിജെപി ജില്ലാ നേതൃത്വത്തത്തിലെ പ്രമുഖരാണ് തേറമ്പലിനെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങങ്ങള്‍ നടത്തുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. കേരളത്തില്‍ നിന്നുള്ള ഒരു പ്രധാന വ്യവസായിയും നേതാക്കാളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കത്തിന് പിന്തുണ നല്‍കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രമുഖര്‍ പാര്‍ട്ടിയില്‍ എത്തും

പ്രമുഖര്‍ പാര്‍ട്ടിയില്‍ എത്തും

തേറമ്പില്‍ രാമകൃഷ്ണനും കോണ്‍ഗ്രസ്സും വാര്‍ത്തകളെ തള്ളിക്കളഞ്ഞെങ്കിലും തൃശ്ശൂര്‍ ജില്ലയിലെ ബിജെപി നേതൃത്വം വാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. തേറമ്പില്‍ മാത്രമല്ല കോണ്‍ഗ്രസ്സില്‍ നിന്നും സിപിഎമ്മില്‍ നിന്നുമുള്ള പ്രമുഖര്‍ പാര്‍ട്ടിയില്‍ എത്തുമെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് നാഗേഷ് പ്രതികരിച്ചത്.

English summary
tn pratapan on thrambil ramakrishnan delegation issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X