'മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാനാകില്ല'; സുരേഷ് ഗോപിയോട് പ്രതാപന്
തൃശൂര്‍: മകളുടെ വിവാഹം പ്രമാണിച്ച് തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ച നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടി എന്‍. പ്രതാപന് എം പി. മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ലെന്ന് പ്രതാപന് ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി ജെ പി നേതാക്കള്‍ മണിപ്പൂരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതാവിന്റെ രൂപം തകര്‍ത്ത മണിപ്പൂരിലെ ഓര്‍മ്മ തേങ്ങലായി നമുക്ക് മുന്നില്‍ നില്‍ക്കുകയാണ് എന്നും നരേന്ദ്ര മോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരെമറിച്ച് മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത് എന്നും ടി എന്‍ പ്രതാപന് പറഞ്ഞു. ഒരു ബി ജെ പി നേതാവ് മാതാവിനെ ഓര്ത്തതില് സന്തോഷമുണ്ട് എന്നും പ്രതാപന് പറഞ്ഞു.

ബി ജെ പിക്ക് മനഃപരിവര്ത്തനമുണ്ടാകട്ടെ എന്നാശിക്കുന്ന ആളാണ് താന്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്മസിന് പള്ളിയില്‍ പോകാന്‍ പോലും മണിപ്പുരിലെ ക്രൈസ്തവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നും മാതാവിന്റെ രൂപങ്ങള്‍ മണിപ്പുരില്‍ ഒട്ടേറെ തകര്‍ക്കപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ ആരാധനലായങ്ങളില്‍ പ്ലാറ്റിനം കിരീടങ്ങള്‍ വരാന്‍ പോലും സാധ്യതയുണ്ട്.
കാരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 100 കോടി രൂപയാണ് തൃശൂരില്‍ ഒഴുക്കുന്നതെന്നും പ്രതാപന് ആരോപിച്ചു. ഇന്നലെയാണ് ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ സുരേഷ് ഗോപിയും കുടുംബവും മാതാവിന്റെ രൂപത്തില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. നേരത്തെ ലൂര്‍ദ് കത്തീഡ്രല്‍ തിരുനാളിന് പള്ളിയിലെത്തിയപ്പോള്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് മാതാവിന് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കിരീടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിനിടെ താഴെ വീണ് പൊട്ടിയിരുന്നു. കിരീടം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കണ്ടുള്ള ബി ജെ പി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നായിരുന്നു പലരുടെയും പ്രതികരണം.
ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications