കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഎന്‍ പ്രതാപന് കയ്പംഗലം വേണം, അടൂര്‍ പ്രകാശിന് കോന്നിയും; മന്ത്രിമാരാവാന്‍ മോഹിച്ച് എംപിമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തര പ്രശ്നങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. കെപിസിസി പ്രചാരണ സമിതിയുടെ ചുമതല ഒഴിഞ്ഞതിന് പിന്നാലെ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരായി കെ മുരളീധരന്‍ കടുത്ത വിമര്‍ശനമാണ് തുടരുന്നത്. സര്‍ക്കാറിനെതിരായ പ്രതിഷേധ സമരം നിര്‍ത്തിവെച്ചതിലായിരുന്നു ഇന്നത്തെ വിമര്‍ശനം. എന്നാല്‍ സമരം അവസാനിപ്പിച്ചതില്‍ തെറ്റില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനുള്ള നീക്കം എംപിമാര്‍ ശക്തമായി തന്നെ തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്..

നാലോളം എംപിമാര്‍

നാലോളം എംപിമാര്‍

മാസങ്ങള്‍ക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ എംഎല്‍എ സീറ്റുറപ്പിക്കാനായി നാലോളം എംപിമാരാണ് രംഗത്തുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ തന്‍റെ അടുപ്പക്കാരോട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രൂപ്പിന് അതീതമായി നില്‍ക്കുന്ന പ്രതാപന് എവിടെ നിന്നും പിന്തുണ കിട്ടിയിട്ടില്ല.

ആവശ്യം തള്ളി

ആവശ്യം തള്ളി

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെല്ലാം പ്രതാപന്‍റെ ആവശ്യം തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനുമായി ചേര്‍ന്ന് ഗ്രൂപ്പ് രഹിത കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് ചൂക്കാന്‍ പിടിച്ച നേതാവായിരുന്നു ടിഎന്‍ പ്രതാപന്‍.

കയ്പമംഗലം

കയ്പമംഗലം

അടുത്തകാലത്ത് പ്രതാപന്‍ ഐ ഗ്രൂപ്പുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഐ ഗ്രൂപ്പ് പ്രതിനിധിയായി തൃശൂര്‍ ജില്ലയിലെ കയ്പമംഗലം ലക്ഷ്യമിട്ടാണ് ടിന്‍ പ്രതാപന്‍റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഈ നീക്കം മനസ്സിലാക്കിയ രമേശ് ചെന്നിത്തല പ്രതാപന് ശക്തമായ മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മന്ത്രിസ്ഥാനം ലക്ഷ്യം

മന്ത്രിസ്ഥാനം ലക്ഷ്യം

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടാണ് എംപിമാര്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്. പ്രതാപന് പുറമെ കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, ബെന്നി ബഹനാന്‍ എന്നിവരെല്ലാം ഇതേ മോഹം വെച്ചു പുലര്‍ത്തുന്നവരാണ്. മുല്ലപ്പള്ളിയുമായുള്ള അസ്വാരസ്യങ്ങളുടെ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മത്സരിക്കേണ്ട സാഹചര്യമില്ല

മത്സരിക്കേണ്ട സാഹചര്യമില്ല

എന്നാല്‍, രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനുള്ള എംപിമാരുടെ നീക്കത്തെ കെപിസിസി നേതൃത്വം ശക്തമായി എതിര്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഇതേ നിലപാടാണ് ഉള്ളത്. നിലവില്‍ എംപി സ്ഥാനം രാജിവെച്ച് നേതാക്കള്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

അടൂര്‍ പ്രകാശിന്‍റെ താല്‍പര്യം

അടൂര്‍ പ്രകാശിന്‍റെ താല്‍പര്യം

അടൂര്‍ പ്രകാശിന്‍റെ താല്‍പര്യം തന്‍റെ മണ്ഡലമായിരുന്ന കോന്നിയില്‍ മത്സരിക്കാനായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ച മണ്ഡലം തിരിച്ചു പിടിക്കാന്‍ തനിക്ക് കഴിയുമെന്നാണ് അടൂര്‍ പ്രകാശിന്‍റെ അവകാശവാദം. വട്ടിയൂര്‍ക്കാവിനെ സംബന്ധിച്ച് കെ മുരളീധരനുള്ളതും ഇതേ നിലപാടാണ്.

യുപിഎക്ക് അധികാരം ലഭിച്ചാല്‍

യുപിഎക്ക് അധികാരം ലഭിച്ചാല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിഎക്ക് അധികാരം ലഭിച്ചാല്‍ ഈഴവ പരിഗണന വെച്ച് മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റേയും കെ കരുണാകരന്‍റേയും കണക്ക് കൂട്ടല്‍. എന്നാല്‍ കേന്ദ്രത്തില്‍ ദയനീയമായി തോറ്റത്തോടെ ആ മോഹം പൂവണിഞ്ഞില്ല. ഇതോടെ കേരള രാഷ്ട്രീയത്തില്‍ തിളങ്ങിയവര്‍ക്ക് ദില്ലിയില്‍ റോളൊന്നുമില്ലാതായി.

 ഉണ്ണിത്താന്‍റെ അഭിപ്രായം

ഉണ്ണിത്താന്‍റെ അഭിപ്രായം

നിയമസഭയിലേക്ക് മത്സരിക്കാനുള്ള ചില എംപിമാരുടെ നീക്കത്തെ കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി എതിര്‍ക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. യോഗ്യതയുള്ളവരും വിജയസാധ്യതയുള്ളവരും നിലവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനായി ക്യൂവിലുണ്ട്. അതിനാല്‍ എംപിമാര്‍ ഇപ്പോള്‍ രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യം പാര്‍ട്ടിയില്‍ ഇല്ലെന്നായിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം.

ലോക്സഭയിലേക്ക് വീണ്ടും ജയിക്കില്ല

ലോക്സഭയിലേക്ക് വീണ്ടും ജയിക്കില്ല

എംപി സ്ഥാനം രാജിവെച്ചാല്‍ ലോക്സഭയിലേക്ക് വീണ്ടും ജയിക്കാനാവുമെന്ന സ്ഥിതിയല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ ഉള്ളതെന്നും അദ്ദേഹം പറയുന്നു. വട്ടിയൂര്‍ക്കാവിലും നിന്നും കോന്നിയില്‍ നിന്നും രാജിവെച്ചാണ് അടൂര്‍ പ്രകാശും കെ മുരളീധരനും ലോക്സഭായിലേക്ക് മത്സരിക്കാന്‍ എത്തിയത്. വീണ്ടും അവര്‍ എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത് ജനവികാരം എതിരാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

Recommended Video

cmsvideo
രാഹുൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയോ ?
മത്സരിപ്പിക്കേണ്ടതില്ലായിരുന്നു

മത്സരിപ്പിക്കേണ്ടതില്ലായിരുന്നു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് അടൂര്‍ പ്രകാശിനേയും കെ മുരളീധരനേയും ലേക്സഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലായിരുന്നുവെന്നും ഉണ്ണിത്താന്‍ പറയുന്നു. അവിടേക്ക് യോഗ്യരായ വേറെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താമായിരുന്നു. എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് ഇവരെ മത്സരിപ്പിച്ചതോടെയാണ് കോന്നിയും വട്ടിയൂര്‍ക്കാവും യുഡിഎഫിന് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുശ്വാഹയുമായി കൈകോര്‍ത്ത് മായവതിയും ബിഹാറിലേക്ക്; നീക്കം ബിജെപിക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ്കുശ്വാഹയുമായി കൈകോര്‍ത്ത് മായവതിയും ബിഹാറിലേക്ക്; നീക്കം ബിജെപിക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ്

English summary
TN Pratapan wants Kaypangalam, Adoor Prakash wants Konni; MPs aspiring to become ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X