• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദേശദ്രോഹിയെന്ന ചാപ്പ രാഹുലിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി; ഉള്ളതുപറയലോ, വീ ഡോണ്ട് കെയർ!'

  • By Aami Madhu

ദില്ലി; പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹരായ മൂന്ന് മാധ്യമപ്രവര്‍ത്തകരെ പ്രശംസിച്ച കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച ബിജെപിക്ക് മറുപടിയുമായി ടിഎൻ പ്രതാപൻ. രാഹുൽ ഗാന്ധിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതിയാണ് ഫാഷിസ്റ്റുകളുടെ ദേശദ്രോഹിയെന്ന ചാപ്പയെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും ഞങ്ങൾ ശ്രദ്ധിക്കുന്ന് പോലുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ശ്രീ രാഹുൽ ഗാന്ധിക്ക് ബി ജെ പി ഇന്ന് ദേശദ്രോഹി പട്ടം ചാർത്തിക്കൊടുത്തിട്ടുണ്ട്.

സംഘപരിവാറിനോട് ഒരുനിലക്കും രാജിയാകാൻ കൂട്ടാക്കാത്ത രാഹുൽ ഗാന്ധിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതിയാണ് ഫാഷിസ്റ്റുകളുടെ ദേശദ്രോഹിയെന്ന ചാപ്പ. ഉള്ളതുപറയലോ, വീ ഡോണ്ട് കെയർ!

കാരണം ആരാണ് ദേശസ്നേഹത്തിന്റെ മാപിനിയും കൊണ്ടുവരുന്നതെന്ന് നോക്കണേ.. രാഷ്ട്രപിതാവിനെ കൊന്നവർ. ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്ക് ദാസ്യവേല ചെയ്തവർ, മാപ്പെഴുതിക്കൊടുത്തവർ, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവർ, ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാടി ജയിൽ വരിച്ചവരുടെ വീടുകൾ കയറി കൊള്ളനടത്തിയവർ, ധീര ദേശാഭിമാനികളുടെ വീടുകളിലെ സ്ത്രീകളെ ആക്രമിച്ചവർ... കാർഗിൽ യുദ്ധകാലത്ത് രക്തസാക്ഷികളായ ധീരജവാന്മാരുടെ ശവപ്പെട്ടിയിലും കുംഭകോണം നടത്തിയവർ...

പറയാൻ നിന്നാൽ ആ നെറികേടുകളുടെ ലിസ്റ്റ് അവസാനിക്കുമോ?എടുത്തോണ്ട് പോണം മിസ്റ്റർ നിങ്ങളുടെ ദേശസ്നേഹി ദേശദ്രോഹി പട്ടങ്ങൾ, എന്ന് പ്രചാപൻ കുറിച്ചു. ജമ്മു കശ്മീരില്‍ നിന്നുള്ള മൂന്ന് ഫോട്ടോ ജേണലിസ്റ്റുകളായ ചാന്നി ആനന്ദ്, മുഖ്താര്‍ ഖാന്‍, അസോസിയേറ്റഡ് പ്രസ്സിലെ ഡാര്‍ യാസിന്‍ എന്നിവരെയാണ് രാഹുൽ അഭിനന്ദിച്ചത്. ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയതിന് ശേഷമുളള കശ്മീരിനെ പകര്‍ത്തിയതിനായിരുന്നു ഇവർക്ക് പുരസ്കാരം ലഭിച്ചത്.

അതേസമയം മാധ്യമപ്രവർത്തകരെ അഭിനന്ദിച്ച രാഹുലിനെ വിമർശിച്ച് ബിജെപി രംഗത്തെത്തുകയായിരുന്നു. കാശ്മീരിനെ തർക്കഭൂമിയായി കാണുന്നവർക്കാണ് പുരസ്കാരം ലഭിച്ചതെന്ന് ബിജെപി നേതാവ് സാംപിത് പാത്ര പറഞ്ഞു. സോണിയ ഗാന്ധി ഇതിന് ഉത്തരം പറയുമോയെന്നും പാത്ര ചോദിച്ചു. ആന്റി നാഷണല്‍ രാഹുല്‍ ഗാന്ധി (രാഹുല്‍ ഗാന്ധി രാജ്യദ്രോഹി) എന്ന ഹാഷ്ടാഗിന് ഒപ്പമായിരുന്നു പാത്രയുടെ ട്വീറ്റ്.

കളത്തിലിറങ്ങി സോണിയയും മൻമോഹൻ സിംഗും രാഹുലും, ഇനി കളിമാറും

രാഹുൽ ഗാന്ധിയാണ് ശരി; ആരോഗ്യ സേതു ആപ്പിൽ വൻ സുരക്ഷ വീഴ്ച!!

English summary
TN prathapan about bjp's anti national comment against Rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X