'പ്രതാപന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, ഫോട്ടോ കൈയിലുണ്ട്..'; തെളിവ് സഹിതം പുറത്തുവിടുമെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം പിയുമായ ടി എന്‍ പ്രതാപനെതിരായ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ആരോപണം ആവര്‍ത്തിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ടി എന്‍ പ്രതാപന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ട് എന്നും ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ബന്ധം തെളിയിക്കാനുള്ള പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വേണ്ടി വന്നാല്‍ ഫോട്ടോ സഹിതം തൈളിവ് പുറത്തുവിടുമെന്നും ടി എന്‍ പ്രതാപന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.' ടി എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് കൈകാര്യം ചെയ്യുന്നത് പി എഫ് ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ്. ജാമിയ മില്ലിയ കേസില്‍ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ട് എന്ന കാര്യം നേരത്തെ വ്യക്തമായിട്ടുണ്ട്,' സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുന്ന നൗഷാദിനെ ഒരു സംഘം പി എഫ് ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയപ്പോള്‍ അവരെ സംരക്ഷിച്ചത് പ്രതാപനാണ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. അന്ന് തൃശ്ശൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കന്മാര്‍, പുന്നാ നൗഷാദ് കൊലക്കേസിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കന്മാരെ സംരക്ഷിക്കുന്നത് പ്രതാപനാണെന്ന് പരസ്യമായി പറഞ്ഞ കാര്യമാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം അയോധ്യ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുക്കളുടെ വികാരങ്ങളോട് യാതൊരു പ്രതിപത്തിയും ഇല്ലേ എന്നും ഹിന്ദു വികാരത്തെ കോണ്‍ഗ്രസ് അവഗണിക്കുകയാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് അവഗണിക്കുന്നത് എന്നും അദ്ദേഹം ആരാഞ്ഞു.
'ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അയോധ്യക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ആഘോഷങ്ങളില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് നിഷേധാത്മക സമീപനം സ്വീകരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ ഇവിടെ മാത്രം അവഗണിക്കുന്നത് മുസ്ലിം ലീഗിനെ ഭയപ്പെട്ടിട്ടാണോ,' സുരേന്ദ്രന്‍ പറഞ്ഞു.
എ ഐ സി സി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന്റെ നാട്ടില്‍ അയോധ്യാ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആരുടെ സമ്മര്‍ദത്തിനാണ് വഴങ്ങുന്നത് എന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications