ടിഎൻ പ്രതാപൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രചരണത്തിനിറങ്ങുന്നതിന് തൊട്ട് മുൻപ്
തിരുവനന്തപുരം; കോൺഗ്രസ് നേതാവും എംപിയുമായ ടിഎൻ പ്രതാപിന് കൊവിഡ് സ്ഥിരീകരിച്ചു. തദ്ദേശ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്ന സ്ഥാനാർത്ഥികളും, രാഷ്ട്രീയ പ്രവർത്തകരും കൊവിഡ് പരിശോധന ഉറപ്പാക്കണമെന്ന ജില്ലാ ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവായെങ്കിലും, ആർ ടി പിസി ആർ ടെസ്റ്റിൽ പോസറ്റീവാകുകയായിരുന്നു. രോഗത്തെ കുറിച്ച് പ്രതാപൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

പ്രിയപ്പെട്ടവരെ,
കോവിഡ് പോസിറ്റീവായി ഐസൊലേഷനിലാണ്. തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്ന സ്ഥാനാർത്ഥികളും, രാഷ്ട്രീയ പ്രവർത്തകരും, പൊതു പ്രവർത്തകരും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ തെരെഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറങ്ങാവൂ എന്ന തൃശൂർ മെഡിക്കൽ ഓഫീസറുടെ നിർദ്ധേശ പ്രകാരം സ്വമേധയാ ഞാനും കോവിഡ് പരിശോധനക്ക് വിധേയനായിരുന്നു.
എല്ലാവരും ജാഗ്രതയോടെ ഇരിക്കുന്ന കാലത്ത് ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന ഒരു തെരെഞ്ഞെടുപ്പ് പ്രചരണ വേളയിൽ സൂക്ഷ്മത പാലിക്കേണ്ടത് ഒരു പൊതു പ്രവർത്തകൻ്റെ, പ്രത്യകിച്ച് ജനപ്രതിനിധിയുടെ മാതൃകാ പ്രവർത്തനമാണെന്ന് മനസ്സിലാക്കി കൊണ്ട് തന്നെയാണ് കോവിഡ് ടെസ്റ്റിന് വിധേയനായത്. ആൻ്ററിജൻ ടെസ്റ്റിനും, ആർ ടി പിസി ആർ ടെസ്റ്റിനും വിധേയനായിരുന്നു. അതിൽ ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവായെങ്കിലും, ആർ ടി പിസി ആർ പോസ്റ്റീവായി.
യാതൊരു രോഗലക്ഷണവുമില്ലാതിരുന്നിട്ടും കോവിഡ് പോസിറ്റീവായത് നാമെല്ലാവരും അത്യധികം ജാഗ്രതയോടെ മനസ്സിലാക്കേണ്ട ഒരു കാര്യമാണെന്ന് കരുതുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ഞാൻ എൻ്റെ തളിക്കുളത്തുള്ള സ്വവസതിയിൽ ഐസൊലേഷനിൽ ഇരിക്കുകയാണ്. എന്നോട് നേരിട്ട് സമ്പർകത്തിലേർപെട്ടിട്ടുള്ള മുഴുവൻ സഹപ്രവർത്തകരും കോവിഡ് ടെസ്റ്റിന് വിധേയരാവണം എന്നഭ്യർത്ഥിക്കുകയാണ്.
എല്ലാവർക്കും നെഗറ്റീവാക്കട്ടെ എന്നും, പൊതുപ്രവർത്തന മേഘലയിൽ സജീവമാകാനാവട്ടെ എന്നും ആശംസിക്കുകയാണ്. എനിക്കൊപ്പം എൻ്റെ ഭാര്യ രമ, മകൻ ആശിഖ്, ഡ്രൈവർ മനാഫ് എന്നിവർ നാളെ തന്നെ കോവിഡ് ടെസ്റ്റിനു വിധേയമാകുന്നുണ്ട്.
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.
എല്ലാവർക്കും ആയുരാരോഗ്യമുണ്ടാവട്ടെ എന്നാശംസിക്കുന്നു. ആരോഗ്യവക്കുപ്പിൻ്റെ നിർദ്ധേശങ്ങൾ പാലിച്ചുകൊണ്ടുള്ള എൻ്റെ ചികിത്സയിൽ പെട്ടന്ന് രോഗമുക്തിയുണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം എന്നഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
ടി എൻ പ്രതാപൻ












Click it and Unblock the Notifications