കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചരിത്രത്തിലാദ്യം.. ഞങ്ങളുടെ മോദിജി എന്ന് സംഘികൂട്ടം പാടും,വിവരക്കേടിന്റെ കൂട്ടമാണല്ലോ അത്'

Google Oneindia Malayalam News

ദില്ലി; പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് തീർത്തത്. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനമായതിനാൽ സമയം കുറവാണെന്ന ന്യായമാണ് ചോദ്യോത്തര വേള ഒഴിവാക്കാൻ കേന്ദ്രം ഉന്നയിച്ചിരുന്നത്.

അതേസമയം കേന്ദ്രസർക്കാർ തിരുമാനത്തിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടിഎൻ പ്രതാപൻ എംപി.ചോദ്യങ്ങളെ പേടിയാണെങ്കിൽ പിന്നെ എന്തിനാണ് ഈ സമ്മേളന പ്രഹസനമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ദേ, ഞങ്ങളുടെ മോദിജി...'

ദേ, ഞങ്ങളുടെ മോദിജി...'

ചോദ്യോത്തര വേളകളില്ലാതെ ചരിത്രത്തിലാദ്യമായി ഒരു പാർലമെന്റ് സെഷൻ നടക്കാൻ പോകുകയാണ്. ചരിത്രത്തിലാദ്യമായി എന്നു കേൾക്കുമ്പോഴേക്കും 'ദേ, ഞങ്ങളുടെ മോദിജി...' എന്ന് സംഘികൾ ആഘോഷം തുടങ്ങും. അല്ലെങ്കിലും വിവരക്കേടിന്റെ പര്യായമാണല്ലോ ആ കൂടാരം.ചോദ്യങ്ങളെ പേടിയാണെങ്കിൽ പിന്നെ എന്തിനാണ് ഈ സമ്മേളന പ്രഹസനം? തിണ്ണമിടുക്കിൽ കുറെ ബില്ലുകൾ പാസ്സാക്കിയെടുക്കാനാണെങ്കിൽ അത് പറയണം. പക്ഷെ, അതിന്റെ പേര് ജനാധിപത്യമെന്നല്ല; ഏകാധിപത്യം എന്നാണ്.

 ചോദ്യങ്ങളെ പേടിക്കാതെ നിർവ്വാഹമില്ല

ചോദ്യങ്ങളെ പേടിക്കാതെ നിർവ്വാഹമില്ല

വിമർശനങ്ങളെയും, വിയോജിപ്പുകളെയും, പ്രതിഷേധങ്ങളെയും പേടിക്കുന്ന ഈ സർക്കാരിന് ഞങ്ങളുടെ ചോദ്യങ്ങളെ പേടിക്കാതെ നിർവ്വാഹമില്ല. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പലതിന്റെയും യാഥാർഥ്യം പുറത്തുവരുന്നത് പലപ്പോഴും ഈ ചോദ്യങ്ങളിലൂടെയാണ്. പ്രതിപക്ഷം കൃത്യമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം വിനിയോഗിക്കാറുമുണ്ട്.

ചോദ്യം ചോദിക്കാത്ത ദിവസമില്ല

ചോദ്യം ചോദിക്കാത്ത ദിവസമില്ല

എന്റെ കാര്യം ഞാൻ പറയാം. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ഞാൻ ചോദ്യങ്ങൾ ചോദിക്കാത്ത ദിവസങ്ങൾ ഇല്ലെന്ന് തന്നെ പറയാം. അതിൽ സസ്പെൻഷനിലായിരുന്ന ദിവസങ്ങളിലാണ് എന്റെ ചോദ്യം പരിഗണിക്കാതെ പോയിട്ടുള്ളത്. എല്ലാദിവസവും നാലും അഞ്ചും ചോദ്യങ്ങൾ വ്യത്യസ്ത മന്ത്രാലയങ്ങളോട് ചോദിക്കാറുണ്ട്. ഓരോ ചോദ്യത്തിനും നാല് ഉപചോദ്യങ്ങൾ ശരാശരി ഒപ്പമുണ്ടാകും.

എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാറുണ്ട്

എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാറുണ്ട്

മണ്ഡലത്തിലെ വിഷയം മുതൽ സംസ്ഥാനത്തിന്റെ കാര്യം അടക്കം രാജ്യത്തെ പൊതുവായ കാര്യങ്ങളിലെല്ലാം ശ്രദ്ധിക്കാറുണ്ട്. ദിനേന വാർത്തകളിൽ വരുന്നതും, പരാതികളും അപേക്ഷകളും നിവേദനങ്ങളും അടക്കം എനിക്ക് വരുന്ന പൊതുജനാവശ്യങ്ങളും ചോദ്യങ്ങൾക്കായി തയ്യാറാക്കുകയാണ് പതിവ്. കൂടാതെ ഓരോ മേഖലയിലെയും പ്രധാനപ്പെട്ട ആളുകളുമായി ചർച്ച ചെയ്ത് വേറെയും കാര്യങ്ങൾ പഠിക്കും, ചോദിക്കും.

Recommended Video

cmsvideo
മോദിക്ക് മുട്ടന്‍ പണി നല്‍കി ഹാക്കര്‍മാര്‍ | Oneindia Malayalam
നിർമല തായിയുടെ നുണ

നിർമല തായിയുടെ നുണ

അങ്ങനെ ചോദിച്ച ചോദ്യങ്ങളിൽ പലതും കേന്ദ്രസർക്കാരിന് തലവേദനയായിരുന്നു. ഇന്ത്യയിൽ എവിടെയും ഡിറ്റെൻഷൻ സെന്റർ പണിതിട്ടില്ല എന്ന് നരേന്ദ്ര മോദി ഡൽഹി രാമലീല മൈതാനത്ത് നുണ പറഞ്ഞപ്പോൾ അത് ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ ഇതേ സർക്കാർ എന്റെ ചോദ്യത്തിന് നൽകിയ ഉത്തരമാണ് ഞാനടുത്തത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് നിർമല തായ് നടന്നു നുണ പറഞ്ഞപ്പോൾ ഇതുപോലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യം തുറന്നുകാണിച്ചത്.

കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ

കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ

ഇന്ധന വിലയും, വ്യവസായ മേഖലയിലെ മുരടിപ്പും, നിക്ഷേപത്തിൽ വന്ന ഇടിവും, തൊഴിലില്ലായ്മയും, കാശ്മീർ വിഷയത്തിൽ കേന്ദ്ര നയങ്ങൾ പരാജയപ്പെടുന്നതുമടക്കം എല്ലാം ഇതുപോലെ എന്റെ ചോദ്യങ്ങളിൽ പുറത്തുവന്നിട്ടുള്ള വിഷയങ്ങളാണ്. ഇതുപോലെ കേരളത്തിൽ നിന്നുള്ള എം പിമാരടക്കം പ്രതിപക്ഷത്തുള്ള സഹപ്രവർത്തകരൊക്കെ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ നിരന്തരം ഉയർത്താറുണ്ട്. ആ ചോദ്യങ്ങളിൽ ഇതുപോലെ അനേകം വിഷയങ്ങളുടെ സത്യം പുറത്തുവരുന്നുമുണ്ട്.

ഭരിച്ച് മുടിക്കുകയാണ് മോദിയും സംഘവും

ഭരിച്ച് മുടിക്കുകയാണ് മോദിയും സംഘവും

ഇനിയും ഇതുപോലെ മറുപടി പറഞ്ഞ് സ്വന്തം നുണകൾക്ക് തന്നെ വിനയാകുമെന്ന് ഈ ഫാഷിസ്റ്റുകൾക്ക് കൃത്യമായി അറിയാം. ആ പേടിയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. ഇങ്ങനെ പേടിച്ചു വിറച്ച്, വിലക്കെടുത്ത മാധ്യമങ്ങളെയും പ്രോപഗണ്ട മെഷീനുകളെയും കൂടെ നിർത്തി ഭരിച്ചുമുടിക്കാമെന്ന് നിനക്കുകയാണ് മോദിയും സംഘവും.

മോദി ഓർത്തില്ലേലും ഭക്തർക്ക് ഓർത്തൂടെ

മോദി ഓർത്തില്ലേലും ഭക്തർക്ക് ഓർത്തൂടെ

മെയിലിന് തീറ്റകൊടുത്തും താറാവിന്റെ പടം പിടിച്ചും നടക്കുമ്പോൾ രാജ്യത്തിന്റെ ജി ഡി പി ബ്രിട്ടീഷുകാർ കട്ടമുടിച്ചു പോയപ്പോളുള്ളതിനേക്കാൾ താഴേക്ക് വീണുപോയി എന്ന് മോദി ഓർത്തില്ലേലും ഹര ഹര മോദി പാടുന്ന ഭക്തർക്ക് ഓർത്തുകൂടെ? ആരോട് പറയാൻ? ആർക്ക് മനസ്സിലാവാൻ?

English summary
TN Prathapan slams no question hour in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X