• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഝര്‍ണ ദാസിനെതിരായ ആക്രമണം; ബിജെപിയുടെ സ്ത്രീ വിരുദ്ധ സമീപനത്തിന്റെ ഭീഷണമായ മുഖമാണെന്ന് ടിഎൻ സീമ

തിരുവനന്തപുരം: ത്രിപുരയില്‍ നിന്നുള്ള സിപിഎം എംപി ഝര്‍ണ ദാസ് ബൈദ്യയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുന്‍ എംപിയും സിപിഎം നേതാവുമായ ടിഎന്‍ സീമ രംഗത്ത്. കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യസഭ അംഗവും ദീര്‍ഘകാലമായി ത്രിപുര സംസ്ഥാനത്ത് പൊതു സമൂഹത്തില്‍ ആദരണീയമായ നിരവധി പദവികള്‍ വഹിക്കുകയും ചെയ്ത ഝര്‍ണയെ വധിക്കാന്‍ തന്നെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഗുണ്ടകള്‍ ആക്രമണം നടത്തിയതെന്ന് ടിന്‍ സീമ പറഞ്ഞു.

ത്രിപുര സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പൊലീസ് അതിക്രമങ്ങള്‍ക്ക് മുന്നില്‍ നിഷ്‌ക്രിയമായിരിക്കുന്ന ആശങ്കാജനകമായ അവസ്ഥയാണെന്നും ടിന്‍ സീമ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് സീമ ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ....

ത്രിപുരയില്‍ നിന്നുള്ള സിപിഐഎം എംപി ഝര്‍ണ ദാസ് ബൈദ്യയ്ക്ക് നേരെ നടന്ന ബിജെപി അക്രമികളുടെ കയ്യേറ്റവും കൊലപാതക ശ്രമവും ഞെട്ടിപ്പിക്കുന്നതാണ്. ജനുവരി 17 ന് അഗര്‍ത്തലയില്‍ സിപിഐ എമ്മിന്റെ ഓഫീസിനു നേരെ ബിജെപി ആക്രമണം നടക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതറിഞ്ഞു കൊണ്ട് പാര്‍ട്ടി ഓഫീസില്‍ എത്തിയ ഝര്‍ണാ ദാസ് തിരിച്ചു വീട്ടിലേക്ക് പോകും വഴി മുപ്പതോളം വരുന്ന ബിജെപി അക്രമികള്‍ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കും മറ്റ് ആയുധങ്ങളുമായി ഝര്‍ണയുടെ വാഹനം പിന്തുടര്‍ന്നു കൊണ്ട് അധിക്ഷേപിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.

ഝര്‍ണ വീട്ടിലേക്ക് എത്തിയപ്പോള്‍ അക്രമികളും പിന്തുടര്‍ന്നെത്തി വീട്ടിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും പണവും വിലപ്പെട്ട സാധനങ്ങളും അപഹരിക്കുകയും ചെയ്തു.ഝര്‍ണയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പെഴ്‌സണല്‍ ബോഡിഗാര്‍ഡിനെ മാരകമായി മുറിവേല്‍പ്പിച്ചു. അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യസഭ അംഗവും ദീര്‍ഘകാലമായി ത്രിപുര സംസ്ഥാനത്ത് പൊതു സമൂഹത്തില്‍ ആദരണീയമായ നിരവധി പദവികള്‍ വഹിക്കുകയും ചെയ്ത ഝര്‍ണയെ വധിക്കാന്‍ തന്നെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഗുണ്ടകള്‍ ആക്രമണം നടത്തിയത്.

ത്രിപുര സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പോലീസ് അതിക്രമങ്ങള്‍ക്ക് മുന്നില്‍ നിഷ്‌ക്രിയമായിരിക്കുന്ന ആശങ്കാജനകമായ അവസ്ഥയാണ്. അധികാരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മറയായി ഉപയോഗിക്കുന്ന ബിജെപിയുടെ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സമീപനത്തിന്റെ ഭീഷണമായ മുഖമാണ് വീണ്ടും വീണ്ടും പ്രകടമാകുന്നത്.പ്രിയ സഖാവ് ഝര്‍ണ ജീവിതത്തിലുടനീളം പ്രതിസന്ധികളെ വെല്ലുവിളിച്ചു കൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ധീരയായ പോരാളി,സധൈര്യം മുന്നോട്ട്...ജനാധിപത്യ സമൂഹം കൂടെയുണ്ട്.....

cmsvideo
  Pinarayi vijayan government will continue for next five years says survey

  English summary
  TN Seema has reacted sharply to the attack on CPM MP Jharna Das Baidya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X