'അപ്പുക്കുട്ടന്മാരോടാണ്,ഞാൻ അന്ന് ദില്ലിയിൽ ഉണ്ടായിരുന്നില്ല'; കുറിപ്പുമായി അടൂർ പ്രകാശ്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ കോണ്‍ഗ്രസ് ദില്ലിയില്‍ നടത്തിയ പ്രതിഷേധത്തിൽ ചില കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാതെ മുങ്ങിയെന്ന ആക്ഷേപം ഉണ്ടായിരുന്നു. ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശ് അടക്കമുള്ളവരാണ് മുങ്ങിയതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതോടെ ഉയർന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അടൂർ പ്രകാശ്.
ആലപ്പുഴയിൽ പാർട്ടി ഏൽപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താനെന്നും അതിന്റെ ചിത്രങ്ങളും കുറിപ്പുകളും നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നെന്നും അടൂർ പ്രകാശ് എംപി കുറിച്ചു. അദ്ദേഹത്തിന്‌റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

#അപ്പുക്കുട്ടന്മാരോടാണ്, രാഹുൽജിയെ അയോഗ്യനാക്കിയ ഇന്ത്യൻ ജനാധിപത്യത്തിലെ ആ #കറുത്ത_ദിനത്തിൽ ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ല.
#അതിനും രണ്ട് ദിവസം മുമ്പേ മുതൽ #ആലപ്പുഴയിൽ പാർട്ടി എനിക്ക് ചുമതല നൽകിയ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുന്ന ചിത്രങ്ങളും രാഹുൽജിയെ അയോഗ്യനാക്കിയതിൽ പ്രതിഷേഷിച്ചു നടത്തിയ യോഗത്തിൽ പങ്കെടുത്തതും എന്റെ ഇതേ പേജിലും കൂടാതെ ചിത്രങ്ങൾ അടക്കം വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് ദേശാഭിമാനിയും കൈരളിയും മാത്രം ലോകമെന്ന് കരുതുന്ന സഖാവ് അപ്പുക്കുട്ടന്മാർ (കോന്നിയിലെ മാത്രം) അറിയാതെ പോയതിൽ എനിക്ക് ഒട്ടും അതിശയമില്ല.
#എന്നാൽ ഒരു ജനപ്രതിനിധി ഇത്രയും തരംതാണ കപട പ്രസ്താവന സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത് #കോന്നിയുടെ_മഹിമക്ക്_മങ്ങൽ ഏൽപ്പിക്കുന്നതാണ്. #പ്രിയപ്പെട്ടവരെ, #വൈക്കം_സത്യാഗ്രഹം_ശതാബ്‌ദി ആഘോഷങ്ങളോട് അനുബന്ധിച്ചു കെ.പി.സി.സി സംഘടിപ്പിക്കുന്ന #അയിത്തോച്ചാടന ജ്വാല #പദയാത്ര സാമൂഹിക പരിഷ്‌കർത്താവും സമുദായ സംഘടനാ നേതാവും വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകനും ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ പിതാവുമായ ദേശാഭിമാനി ടി കെ മാധവന്റെ ചെട്ടികുളങ്ങരയിലെ സ്‌മൃതി മണ്ഡപത്തിൽ നിന്നും വൈക്കം വരെ #80കിലോമീറ്റർ #പദയാത്ര നയിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി എനിക്ക് ചുമതല നൽകിയത് പ്രകാരം അതിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ #അഞ്ച്_ദിവസങ്ങളായി ഞാൻ ആലപ്പുഴയിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കുക ആയിരുന്നു.
ഇന്നലെ അയിത്തോച്ചാടന ജ്വാല #പദയാത്ര ബഹു. കെപിസിസി പ്രസിഡന്റ് ശ്രീ. കെ. സുധാകരൻ ഉത്ഘാടനം ചെയ്തു. യാത്ര ഇന്നലെ രാത്രി കായംകുളത്ത് സമാപിച്ചു. #നാളെ രാവിലെ രാമപുരത്ത് നിന്നും ആരംഭിച്ചു വൈകുന്നേരം അമ്പലപ്പുഴയിൽ സമാപിക്കും. 30 ന് പദയാത്ര വൈക്കത്ത് എത്തിച്ചേരും.
ജനാധിപത്യത്തിന്റെ മരണ മണി മുഴങ്ങുന്ന ഈ വേളയിൽ #ഈ_ചരിത്ര_യാത്രയിൽ പങ്കെടുക്കുവാൻ നിങ്ങളും എന്നോടൊപ്പം ഉണ്ടാവണം..












Click it and Unblock the Notifications