അടുത്ത തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് 'ക്ലോസാകും'?
കോഴിക്കോട്: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലം കേരള കോണ്‍ഗ്രസിനും ഒരു പാഠമായിരിക്കട്ടെ. പറഞ്ഞത് പ്രതിപക്ഷത്തുനിന്നാരുമല്ല. യുഡിഎഫിന്റെ അകത്തുതന്നെയുള്ള നേതാക്കളാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് നന്നാവണമെന്നാണ് ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ അപേക്ഷ.
വടക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെകുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചീഫ് വിപ്പിന്റെ മറുപടി. അഹംഭാവത്തിന്റെ മൂര്‍ത്തീഭാവമായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ഇങ്ങനെ പോവുകയാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് 'ക്ലോസാ'കുമെന്നാണ് പിസി ജോര്‍ജിന്റെ നിരീക്ഷണം.

മുസ്ലീം ലീഗ് നേതാക്കളുടെ അഭിപ്രായവും മറ്റൊന്നല്ല. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് യുപിഎ സര്‍ക്കാന്‍ ഒരു പാഠം പഠിക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ യുപിഎയ്ക്ക് ഇനിയും സാധ്യതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും വടക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി കേരളത്തിനും ഒരു പാഠമാണെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.


Click it and Unblock the Notifications