കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക പുകയില വിമുക്ത ദിനാചരണം; ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പ്

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ലോക പുകയില വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിപാടി. സുല്‍ത്താന്‍ബത്തേരിയിലാണ് പുകയില പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പുകയില വിമുക്തദിനാചരണം സംഘടിപ്പിച്ചത്. ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍.സാബു പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പുതുതലമുറയില്‍ കണ്ടുവരുന്ന പുകയിലയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം നമ്മുടെ ക്രിയാത്മകമായ ഇടപെടലിലൂടെ ഉന്മൂലനം ചെയ്യുവാന്‍ ഇത്തരം പരിപാടികളിലൂടെ നമുക്ക് സാധ്യമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അസംപ്ഷന്‍ നേഴ്‌സിംഗ് സ്‌കൂള്‍ ട്യൂട്ടര്‍ സിസ്റ്റ്ര്‍ എമിലിയ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പുകയില ഉപയോഗവും അതിലൂടെയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രി കൗണ്‍സിലര്‍ നയന വിഷയാവതരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക ദിനാചരണ സന്ദേശം നല്‍കി.

news

ഡെപ്യൂട്ടി .ഡി.എം.ഒ. ഡോ. കെ. സന്തോഷ്, 'വയനാടും പുകയില നിയന്ത്രണവും' എന്ന വിഷയത്തില്‍ സംസാരിച്ചു. വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.സഹദേവന്‍, ജില്ലാ മലേറിയാ ഓഫീസര്‍ അശോക്കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ ജാഫര്‍ ബിരാളി തക്കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി.ബാബു, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, അസംപ്ഷന്‍ നേഴ്‌സിംഗ് സ്‌കൂള്‍ & വിനായക നേഴ്‌സിംഗ് സ്‌കൂള്‍ എന്നിവടങ്ങളിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

English summary
Tobacco free awareness prog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X