ടിസ്റ്റിന് മൂന്നാം തവണയും സി എസ് ഐ ദേശീയ പുരസ്കാരം
കൊച്ചി: കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി ശാഖയ്ക്കുള്ള പുരസ്കാരം കൊച്ചിയിലെ ടോക്-എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (ടിസ്റ്റ്) നേടി.തുടര്‍ച്ചയായി മൂന്നാം തവണയാണ് ടിസ്റ്റ് പുരസ്ക്കാരം നേടുന്നത്. 2014 ലെ മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. പുരസ്ക്കാരത്തിനായി കേരളത്തില്‍ നിന്നു തെഞ്ഞെടുക്കപ്പെട്ടിട്ടുള്ള മൂന്നു കോളേജുകളിലൊന്നാണ് ടിസ്റ്റ്.
ടിസ്ററിലെ വിദ്യാര്‍ത്ഥിയായ അനൂപ് കെ നായക് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച വിദ്യാര്‍ത്ഥിക്കുള്ള സ്റ്റുഡന്റ് ബ്രാഞ്ച് ആക്ടിവിസ്റ്റ് പുരസ്കാരം നേടി. കേരളത്തില്‍ നിന്ന് ഈ അംഗീകാരം നേടുന്ന ഏക വിദ്യാര്‍ത്ഥിയാണ് അനൂപ്.

ഏറ്റവുമധികം കാലം വിദ്യാര്‍ത്ഥി ശാഖയെ നയിച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം ടിസ്റ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എല്‍സബ ജേക്കബ് നേടി. കേരളത്തില്‍ നിന്നു പുരസ്കാരത്തിനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള രണ്ടുപേരില്‍ ഒരാളാണ് എല്‍സബ ജേക്കബ്.
രാജ്യത്തെ ഐടി പ്രൊഫഷണലുകളുടെ സന്നദ്ധ സംഘടനയാണ് 1965 ല്‍ സ്ഥാപിതമായ കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ. 73 ശാഖകളും അഞ്ഞൂറില്പരം വിദ്യാര്‍ത്ഥി ശാഖകളുമുള്ള സംഘടനയില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്.
അക്കാദമിക രംഗത്ത് മികവു പുലര്‍ത്തുന്ന കോളേജുകള്‍ക്ക് സൊസൈറ്റി ഓരോ വര്‍ഷവും പുരസ്കാരം നല്‍കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ കാകിനാഡ ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഡിസംബര്‍ 12നു നടക്കുന്ന കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ വാര്‍ഷിക സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications