കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിസ്റ്റിന് മൂന്നാം തവണയും സി എസ് ഐ ദേശീയ പുരസ്‌കാരം

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി ശാഖയ്ക്കുള്ള പുരസ്‌കാരം കൊച്ചിയിലെ ടോക്-എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ടിസ്റ്റ്) നേടി.തുടര്‍ച്ചയായി മൂന്നാം തവണയാണ് ടിസ്റ്റ് പുരസ്ക്കാരം നേടുന്നത്. 2014 ലെ മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. പുരസ്‌ക്കാരത്തിനായി കേരളത്തില്‍ നിന്നു തെഞ്ഞെടുക്കപ്പെട്ടിട്ടുള്ള മൂന്നു കോളേജുകളിലൊന്നാണ് ടിസ്റ്റ്.

ടിസ്ററിലെ വിദ്യാര്‍ത്ഥിയായ അനൂപ് കെ നായക് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച വിദ്യാര്‍ത്ഥിക്കുള്ള സ്റ്റുഡന്റ് ബ്രാഞ്ച് ആക്ടിവിസ്റ്റ് പുരസ്‌കാരം നേടി. കേരളത്തില്‍ നിന്ന് ഈ അംഗീകാരം നേടുന്ന ഏക വിദ്യാര്‍ത്ഥിയാണ് അനൂപ്.

Tist

ഏറ്റവുമധികം കാലം വിദ്യാര്‍ത്ഥി ശാഖയെ നയിച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരം ടിസ്റ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എല്‍സബ ജേക്കബ് നേടി. കേരളത്തില്‍ നിന്നു പുരസ്കാരത്തിനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള രണ്ടുപേരില്‍ ഒരാളാണ് എല്‍സബ ജേക്കബ്.

രാജ്യത്തെ ഐടി പ്രൊഫഷണലുകളുടെ സന്നദ്ധ സംഘടനയാണ് 1965 ല്‍ സ്ഥാപിതമായ കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ. 73 ശാഖകളും അഞ്ഞൂറില്‍പരം വിദ്യാര്‍ത്ഥി ശാഖകളുമുള്ള സംഘടനയില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

അക്കാദമിക രംഗത്ത് മികവു പുലര്‍ത്തുന്ന കോളേജുകള്‍ക്ക് സൊസൈറ്റി ഓരോ വര്‍ഷവും പുരസ്‌കാരം നല്‍കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ കാകിനാഡ ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ 12നു നടക്കുന്ന കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

English summary
Toc-H Institute of Science and Technology (TIST) of Kochi gets CSI Award.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X