കേരളത്തില്‍ ഇന്ന് 10 പുതിയ ഹോട്ട്സ്പോട്ടുകള്‍, 6 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 157 ഹോട്ട്സ്പോട്ടുകൾ
തിരുവനന്തപുരം: രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 21, 22, മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍), എറണാകുളം കീഴ്മാട് (5), ഇടത്തല (4, 13), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (2, 10, 13), പൈവളികെ (15), ആലപ്പുഴ ജില്ലയിലെ വെണ്മണി (8), കരുവാറ്റ (4), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 10, 11, 15, 17, 19 ,25, 26), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ (3), കോട്ടയം ജില്ലയിലെ എരുമേലി (12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), ചെന്നിത്തല (14), പുന്നപ്ര സൗത്ത് (2), കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ (3, 9), തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുന്‍സിപ്പാലിറ്റി (16, 19, 21, 30, 31, 35, 36), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (27) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 157 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
അതേസമയം, കേരളത്തില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 15 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോട്ടയം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
നിർണായക വിവരങ്ങൾ പാകിസ്ഥാന് കൈമാറി, ഭീകരർക്കൊപ്പം പിടിയിലായ മുൻ ഡിഎസ്പിക്കെതിരെ കുറ്റപത്രം
സ്വപ്ന സുരേഷ് വമ്പന്‍ സ്രാവ്, പോലീസ് തിരയുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍, സ്വര്‍ണക്കടത്ത് 8 തവണ!!