Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് വാക്സിന്‍ സ്വീകരിച്ചത് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍; സംസ്ഥാനത്ത് രണ്ടര ലക്ഷം പേര്‍ വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,200 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 332 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (59) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.

kerala

ആലപ്പുഴ 17, എറണാകുളം 59, കണ്ണൂര്‍ 21, കൊല്ലം 14, കോട്ടയം 19, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 24, പത്തനംതിട്ട 15, തിരുവനന്തപുരം 53, തൃശൂര്‍ 38, വയനാട് 13 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (4704) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1012, എറണാകുളം 4704, കണ്ണൂര്‍ 1761, കൊല്ലം 1010, കോട്ടയം 920, കോഴിക്കോട് 2475, മലപ്പുറം 1524, പാലക്കാട് 1652, പത്തനംതിട്ട 690, തിരുവനന്തപുരം 2737, തൃശൂര്‍ 2063, വയനാട് 652 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,50,130 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+