കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് 24,949 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു, ഇതുവരെ 2,75,079 പേര്‍ വാക്സിന്‍ കുത്തിവയ്ച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,949 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 440 വാക്സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (92) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 22, എറണാകുളം 92, ഇടുക്കി 13, കണ്ണൂര്‍ 28, കാസര്‍ഗോഡ് 1, കൊല്ലം 23, കോട്ടയം 32, കോഴിക്കോട് 31, മലപ്പുറം 38, പാലക്കാട് 40, പത്തനംതിട്ട 14, തിരുവനന്തപുരം 46, തൃശൂര്‍ 51, വയനാട് 9 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

covid

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (5994) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 838, എറണാകുളം 5994, ഇടുക്കി 723, കണ്ണൂര്‍ 1653, കാസര്‍ഗോഡ് 74, കൊല്ലം 1396, കോട്ടയം 1647, കോഴിക്കോട് 2355, മലപ്പുറം 1569, പാലക്കാട് 2324, പത്തനംതിട്ട 990, തിരുവനന്തപുരം 2714, തൃശൂര്‍ 2043, വയനാട് 629 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,75,079 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

പിസി ജോര്‍ജ് നടത്തിയത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള പ്രസ്താവനയെന്ന് ഓര്‍ത്തഡോക്സ് സഭപിസി ജോര്‍ജ് നടത്തിയത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള പ്രസ്താവനയെന്ന് ഓര്‍ത്തഡോക്സ് സഭ

കേരള കോണ്‍ഗ്രസിന് വീണ്ടും സിപിഐയുടെ ചെക്ക്: കാഞ്ഞിരപ്പള്ളി തരാം, പകരം ഈ സിറ്റിങ് സീറ്റ് വേണംകേരള കോണ്‍ഗ്രസിന് വീണ്ടും സിപിഐയുടെ ചെക്ക്: കാഞ്ഞിരപ്പള്ളി തരാം, പകരം ഈ സിറ്റിങ് സീറ്റ് വേണം

Recommended Video

cmsvideo
രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam

വീണ്ടും ആറായിരം കടന്ന് കൊവിഡ് രോഗികള്‍; 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26വീണ്ടും ആറായിരം കടന്ന് കൊവിഡ് രോഗികള്‍; 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26

English summary
Today, 24,949 health workers have received the Covid vaccine Iin kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X