Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് 29,249 ആരോഗ്യ പ്രവർത്തകർ; കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വര്‍ധിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (47) വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 26, എറണാകുളം 29, ഇടുക്കി 3, കണ്ണൂര്‍ 46, കാസര്‍ഗോഡ് 12, കൊല്ലം 19, കോട്ടയം 39, കോഴിക്കോട് 26, മലപ്പുറം 27, പാലക്കാട് 26, പത്തനംതിട്ട 33, തിരുവനന്തപുരം 47, തൃശൂര്‍ 27, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

covid

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3598) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1641, എറണാകുളം 2844, ഇടുക്കി 215, കണ്ണൂര്‍ 3598, കാസര്‍ഗോഡ് 739, കൊല്ലം 1484, കോട്ടയം 3004, കോഴിക്കോട് 2075, മലപ്പുറം 1847, പാലക്കാട് 2269, പത്തനംതിട്ട 2121, തിരുവനന്തപുരം 3176, തൃശൂര്‍ 2993, വയനാട് 1243 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,36,473 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്.

അതേസമയം, കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+