കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക ഒഴിയുന്നില്ല..!! സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ്; 149 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 117 പേര്‍ വിദേശത്തു നിന്നും 74 പേര്‍ അന്യസംസ്ഥാനത്ത് നിന്നു വന്നവര്‍. 133 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരുടെ ഉറവിടം വ്യക്തമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് 149 പേര്‍ക്കാണ് രോഗമുക്തി നേടിയത്.

covid

സംസ്ഥാനത്ത് പരിശോധന വര്‍ദ്ധിപ്പിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. 6534 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 3261 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 181 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. കേരളം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്. തിരുവനന്തപുരത്തും കൊച്ചിയിലും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

185960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. തിരുവനന്തപുരത്തെ പൂന്തുറയില്‍ സൂപ്പര്‍ സ്പ്രഡാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്; തിരുവന്തപുരം 9, കൊല്ലം 10. പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം 8, ഇടുക്കി 8, കണ്ണൂര്‍ 16, എറണാകുളം 15, തൃശൂര്‍ 29, പാലക്കാട് 17, മലപ്പുറം 6, കോഴിക്കോട് 1, വയനാട് 3, കാസര്‍കോട് 13 എന്നിങ്ങനെയാണ് കണക്ക്. ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തലസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 300 കവിഞ്ഞു. നിയന്ത്രണം പാലിച്ചില്ലെങ്കിൽ സാമൂഹിക വ്യാപനം ഉണ്ടാകും. നിയന്ത്രണം എപ്പോൾ വേണമെങ്കിലും കടുപ്പിക്കും. രോഗം സ്ഥിരീകരിച്ച പലരുടെയും സമ്പർക്ക പട്ടിക വിപുലം. കൊവിഡ് വ്യാപനത്തിലെ നിർണായകഘട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു .

റീവേഴ്സ് ക്വാറന്റീനിലുള്ളവരെ സന്ദർശിക്കാൻ പാടില്ല. നഗരങ്ങളിൽ സൂപ്പർ സ്പ്രെഡിന് സാധ്യതയുണ്ട്. സാഹചര്യത്തിന്റെ ഗൗരവം എല്ലാവരും മനസ്സിലാക്കണം. പ്രായമായവർക്ക് ഏറ്റവും സുരക്ഷിത ഇടം വീടാണ്. വീട്ടിൽ ആവശ്യത്തിന് സൗകര്യമില്ലാത്തവരെ മാറ്റിപാർപ്പിക്കും. രോഗികളുടെ എണ്ണം ഇനിയും ഉയർന്നേക്കാം. തലസ്ഥാനത്ത് മൂന്നു ദിവസത്തിനിടെ 213 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 95 പേരിൽ 88 പേർക്ക് സമ്പർക്കം വഴി രോഗബാധ. രോഗവ്യാപനം ഇനിയും കൂടിയാൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

English summary
Today 339 Fresh Covid Cases Reported In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X