Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ്, 375 പേർക്ക് സമ്പര്‍ക്കം വഴി; കണക്ക് പൂർണമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇന്നത്തെ ഫലം പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ഉച്ചവരെയുള്ള കണക്കുകളാണ് ഇതുവരെ പുറത്തുവന്നത്. ഐസിഎംആറിന്റെ പോര്‍ട്ടല്‍ പ്രശ്‌നത്തെ തുടര്‍ന്നാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

covid

കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന ആലിക്കോയ (77), എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബീപാത്തു (65) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ 70 മരണമാണ് ഉണ്ടായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 29 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 50 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 44 പേര്‍ക്കും, കോഴിക്കോട് 41 ജില്ലയിലെ പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 39 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 30 പേര്‍ക്കും, കോട്ടയം, എറണാകുളം ജില്ലകളിലെ 28 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയിലെ 24 പേര്‍ക്കും, കൊല്ലം ജില്ലയിലെ 15 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 6 പേര്‍ക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ 24, തിരുവനന്തപുരം ജില്ലയിലെ 9, എറണാകുളം ജില്ലയിലെ 2, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 8 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 7 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 ഡി.എസ്.സി. ജവാന്‍മാര്‍ക്കും, ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരനും രോഗം ബാധിച്ചു.

Recommended Video

cmsvideo
    Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 794 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 220 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 83 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 81 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 69 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 68 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 10,056 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,163 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,44,636 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,34,690 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9,946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1117 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 21,533 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,53,485 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5529 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,21,115 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2228 പേരുടെ ഫലം വരാനുണ്ട്.

    ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 16, 17, 18), കിഴുവില്ലം (7,8, 10, 18), പള്ളിക്കല്‍ (5, 7, 8, 9, 10, 13), മാറനല്ലൂര്‍ (3, 13, 17), ചെമ്മരുതി (12), ഒറ്റശേഖരമംഗലം (1), കൊല്ലം ജില്ലയിലെ തഴവ (18, 19, 20, 21), മൈലം (എല്ലാ വാര്‍ഡുകളും), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ഡുകളും), പത്തനാപുരം (12, 13, 14), ആദിച്ചനല്ലൂര്‍ (9, 11), പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി (11), കോങ്ങാട് (6), ചിറ്റൂര്‍ തത്തമംഗല്ലം (9), ഇടുക്കി ജില്ലയിലെ പീരുമേട് (2, 6, 7, 10, 11, 12), ഏലപ്പാറ (11, 12, 13), ശാന്തമ്പാറ (4, 5, 11, 12, 13), എറണാകുളം ജില്ലയിലെ ഐകരനാട് (എല്ലാ ജില്ലകളും), നായരമ്പലം (6), ഉദയമ്പേരൂര്‍ (6), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (4, 11), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (14), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (4, 11), കുഞ്ഞിമംഗലം (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    അതേസമയം 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), മയ്യനാട് (എല്ലാ വാര്‍ഡുകളും), നീണ്ടകര (എല്ലാ വാര്‍ഡുകളും), പന്മന (എല്ലാ വാര്‍ഡുകളും), പൂതംകുളം (എല്ലാ വാര്‍ഡുകളും), വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (11, 15), ഏറത്ത് (11, 13, 15), കലഞ്ഞൂര്‍ (8, 9) എറണാകുളം ജില്ലയിലെ മാറടി (4), വരപ്പെട്ടി (8), കാഞ്ഞൂര്‍ (5), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18), മുള്ളന്‍കൊല്ലി (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ തലയാഴം (1), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ട് കുറിശി (4, 5, 7) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 495 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+