കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും 600 കടന്ന് കേരളം; സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 432 രോഗികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 96 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം രോഗം പകര്‍ന്നത് 432 പേര്‍ക്ക്. ഇന്ന് 196 പേര്‍ രോഗമുക്തി നേടി. ഇന്ന് സംസ്ഥാനത്ത് ഉറവിടം അറിയാത്ത 37 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

covid

9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 4280 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 602 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 234 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇന്ന് പുതിതായി 14 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടെ പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Recommended Video

cmsvideo
M Sivasankar asked me to get a flat for Swapna Suresh and family says Arun Balachandran

തിരുവനന്തപുരം 157, കാസര്‍ഗോഡ് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5, വയനാട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗം സംസ്ഥാനത്ത് കുതിച്ചുയരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് 130 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്. ഇതിൽ ഉറവിടം അറിയാത്ത ഏഴ് കേസുകൾ. തിരുവനന്തപുരത്ത് കൂടുതൽ രോഗികൾ മാണിക്യവിളാകം പൂന്തുറ പുത്തൻപള്ളി എന്നിവിടങ്ങളിൽ. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആണ് സജ്ജീകരണം. സംസ്ഥാനത്ത് രോഗപ്രതിരോധം മൂന്നാം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

English summary
Today 623 New Covid Cases Reported In Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X