Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വീണ്ടും ആശങ്ക, സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് ബാധ, 10 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 10 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് 963 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആകെ 415 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. പാലക്കാട്- 29 പേര്‍ക്കും കണ്ണൂരില്‍ 8 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോട്ടയം 6, മലപ്പുറം എറണാകുളം 5, തൃശൂര്‍ കൊല്ലം 4 വീതം കാസര്‍കോട് ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

pinarayi

തമിഴ്‌നാട്ടില്‍ നിന്ന് 9 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും വന്ന 15 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ വന്ന അഞ്ച് പേര്‍ക്ക് രോഗം പോസിറ്റീവായിട്ടുണ്ട്. കോട്ടയം 1, മലപ്പുറം 3, ആലപ്പുഴ 1, പാലക്കാട് 2, എറണാകുളം 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 100433 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 103528 പേര്‍ വീടുകളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലാണ്.

Recommended Video

cmsvideo
    കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

    808 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം കേരളത്തില്‍ 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 54836 എണ്ണത്തില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തി.പ്രവാസികളുടെ മടങ്ങിവരവില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. മണ്ണാര്‍ക്കാട് നഗരസഭ ഹോട്ട്സ്‌പോട്ടായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+