സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല;രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂര്‍ണ്ണ
ലോക്ക്ഡൗണ്‍ അപ്രായോഗികമെന്നാണ് ഇന്ന് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തല്‍. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഇന്നത്തെ മന്ത്രിസഭാ യോഗം ചേര്‍ന്നത്. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേരുന്നത്. ധനബില്‍ പാസാക്കാന്‍ സമയം നീട്ടാനുള്ള ഓഡിനന്‍സ് ഇറക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

Recommended Video
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് നേരത്തെ സര്‍വകക്ഷിയോഗത്തില്‍ ധാരണയായിരുന്നു. രോഗം ഗുരുതരമായി വ്യാപിക്കുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടത്. ഇതിനോട് യോജിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും എടുത്തത്.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഗുണകരമാവില്ലെന്ന വിലയിരുത്തലിലായിരുന്നു സിപിഎമ്മും. പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുകയേ ഉള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടിരുന്നു. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക കാര്‍ഷിക മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒന്നാവുമെന്നായിരുന്നു പൊതു അഭിപ്രായം.












Click it and Unblock the Notifications