സ്വര്‍ണവില തിരിച്ചുകയറി; മാറിമറിഞ്ഞ് വിപണി... ആശ്വാസം ഇവര്‍ക്ക് മാത്രം, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: വലിയ ഇടിവ് തുടരുന്നതിനിടെ സ്വര്‍ണം ഇന്ന് തിരിച്ചുകയറി. ആഗോള വിപണിയില്‍ സംഭവിച്ച ചില മാറ്റങ്ങളും ആശങ്കകളുമാണ് ഇതിന് കാരണം. അമേരിക്കന്‍ കേന്ദ്രബാങ്ക് അടുത്ത മാസം പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. അതേസമയം, ഇന്ത്യന്‍ രൂപ വലിയ താഴ്ചയിലേക്ക് വീണു. ഇത് സ്വര്‍ണം ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് വില കൂടാന്‍ കാരണമാകും.
ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇസ്രായേല്‍-ലബനാന്‍ വെടിനിര്‍ത്തകര്‍ കരാര്‍ നിലവില്‍ വന്നെങ്കിലും അവസാന നിമിഷവും ആക്രമണം തുടര്‍ന്നതാണ് ആശങ്ക. ഡോളര്‍ മൂല്യത്തില്‍ നേരിയ ഇടിവ് വന്നിട്ടുണ്ട്. ബിറ്റ് കോയിന്‍ വലിയ ഇടിവിലേക്ക് പോകുകയാണ്. ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തിന് വിലയേറുന്നത്. അറിയാം ഇന്നത്തെ വില സംബന്ധിച്ച്...

കേരളത്തില്‍ സ്വര്‍ണവില പവന് 56840 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 7105 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5870 രൂപയിലെത്തി. വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 96 രൂപയില്‍ തുടരുകയാണ്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ കൂടി. ഔണ്‍സ് സ്വര്‍ണത്തിന് 2637 ഡോളറാണ് പുതിയ വില.
ഡോളര്‍ മൂല്യം നേരിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സൂചിക 107ലായിരുന്നു എങ്കില്‍ ഇന്ന് 106ലേക്ക് താഴ്ന്നു. ഇത് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ കാരണമാണ്. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുകയാണ്. ഡോളറിനെതിരെ 84.45 എന്ന നിരക്കിലാണ് രൂപ. ഇത് പ്രവാസികള്‍ക്ക് വലിയ നേട്ടമാകുമെങ്കിലും ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാണ്.
ഒരു ലക്ഷത്തിലേക്ക് കുതിച്ചിരുന്ന ബിറ്റ് കോയിന്‍ വില ഇപ്പോള്‍ 93000 ഡോളറില്‍ താഴെയാണ്. അമേരിക്കയിലെ പുതിയ ട്രഷറി സെക്രട്ടറി ഓഹരി വിപണിക്ക് ഗുണം ചെയ്യുന്ന നീക്കങ്ങള്‍ നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണിത്. ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ദിവസം ഇടിഞ്ഞെങ്കിലും ഇന്ന് നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 72.89 ഡോളറാണ് പുതിയ വില. വ്യാപാരം തുടരുന്നതിനാല്‍ നിരക്കില്‍ മാറ്റം വരും.
അമേരിക്കയിലെ പലിശ നിരക്ക് തിടുക്കത്തില്‍ കുറയ്ക്കില്ല എന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സാമ്പത്തിക വിദഗ്ധരുടെ യോഗത്തിന്റെ മിനുട്‌സ് സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം കൈപിടിയില്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ വിപണിയിലെ സാഹചര്യവും മികച്ചതാണെന്ന് യോഗം വിലയിരുത്തി ചൈന, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് നേരെ ട്രംപ് താരിഫ് ഭീഷണി ഉയര്‍ത്തിയതും വിപണിയിലെ പ്രധാന ചര്‍ച്ചയാണ്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 59080 രൂപയായിരുന്നു. ഇടിഞ്ഞ ശേഷം വില വീണ്ടും ഉയരുമ്പോള്‍ വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശങ്കയാകും. എന്നാല്‍ നേരത്തെ നിക്ഷേപം എന്ന രീതിയില്‍ വാങ്ങിവച്ചവര്‍ക്ക് നേട്ടമാണ്. വില കൂടുന്നത് അവരുടെ നിക്ഷേപത്തിന് മൂല്യം വര്‍ധിപ്പിക്കും. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ഉള്‍പ്പെടെ 62000 രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications