Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില സ്തംഭിച്ചു; വിപണിയില്‍ അപ്രതീക്ഷിത മാറ്റത്തിന് സാധ്യത... ഇന്നത്തെ പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയ്ക്ക് ശേഷം വിലയില്‍ മാറ്റമുണ്ടായിട്ടില്ല. രണ്ടാം തിയ്യതി നേരിയ കുറവ് രേഖപ്പെടുത്തിയ പിന്നാലെ പൊടുന്നനെയുള്ള മാറ്റം പ്രതീക്ഷിക്കാമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എങ്കിലും ഒന്നും സംഭവിച്ചില്ല. സെപ്തംബര്‍ ആദ്യദിനം മുതല്‍ വില കൂടുമെന്ന പ്രചാരണമുണ്ടെങ്കിലും ഇതുവരെ ഫലിച്ചിട്ടില്ല.

കഴിഞ്ഞ മാസം സ്വര്‍ണവിലയില്‍ 3000 രൂപയുടെ മാറ്റമാണ് രേഖപ്പെടുത്തിയിരുന്നത്. അതിനേക്കാള്‍ മുന്നേറ്റം ഈ മാസം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആഗോള വിപണിയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ സ്വര്‍ണവിലയെ പിടിച്ചുനിര്‍ത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതും വലിയ മാറ്റമാണ്. ഇന്നത്തെ സ്വര്‍ണവില, വരും ദിവസങ്ങളിലെ സാധ്യത എന്നിവ വിശദമാക്കാം...

goldprice-september5

കേരളത്തില്‍ സ്വര്‍ണവില പവന് 53360 രൂപയാണ്. ഗ്രാമിന് 6670 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5530 രൂപയാണ് നല്‍കേണ്ടത്. വെള്ളിയുടെ വില ഗ്രാമിന് 89 രൂപയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 58000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പണിക്കൂലി, നികുതി എന്നിവ ചേര്‍ത്താണിത്. ചെറിയ തോതിലുള്ള ഹാള്‍മാര്‍ക്കിങ് ചാര്‍ജും സ്വര്‍ണാഭരണങ്ങള്‍ക്ക് ഈടാക്കും.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2495 ഡോളറാണ്. നേരത്തെ 2520 വരെ ഉയര്‍ന്ന ശേഷമാണ് ഇടിഞ്ഞിരിക്കുന്നത്. ഈ ഇടിവ് തന്നെയാണ് കേരള വിപണിയില്‍ വില ഉയരാത്തതിന് കാരണം. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഇടിയുന്നതിന് തത്തുല്യമായി കേരളത്തില്‍ വില കുറയുന്നില്ല എന്ന ആക്ഷേപവുമുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ മൂല്യം നിരക്ക്, മുംബൈയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് എല്ലാ ദിവസവും കേരള സ്വര്‍ണവിപണിയില്‍ വില നിശ്ചയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളും ഇതേ മാര്‍ഗമാണ് തുടരുന്നത്. ചില സംസ്ഥാനങ്ങളിലെ വ്യാപാരികള്‍ മുംബൈ വില മാത്രം അടിസ്ഥാനമാക്കുന്നു. രാജ്യത്ത് മൊത്തം ഏകീകൃത വില എന്ന ചര്‍ച്ച സജീവമാണ്. ഈ മാസം ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം പ്രതീക്ഷിക്കുന്നു.

ഡോളര്‍ സൂചിക 101.35 എന്ന നിരക്കിലാണ് തുടരുന്നത്. രൂപയുടെ മൂല്യം 83.97 എന്ന നിരക്കിലും. ഡോളര്‍ ഇനിയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില ഇടിയും. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന ആറ് കറന്‍സികളുടെ മൂല്യം ഇടിയുന്ന സാഹചര്യം ഉണ്ടാകുമ്പോഴാണിത്. മൂല്യം കുറയുന്ന കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുമ്പോള്‍ വലിയ വില കൊടുക്കേണ്ടി വരും.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഈ മാസം പ്രഖ്യാപനമുണ്ടാകും. അതോടെ സ്വര്‍ണവില കൂടാനുള്ള സാധ്യതയുണ്ട്. അമേരിക്കയുടെ തൊഴില്‍ റിപ്പോര്‍ട്ട് വൈകാതെ പുറത്തുവരും. അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള കണക്കുകള്‍ വരുന്നതോടെ ഔണ്‍സ് സ്വര്‍ണവില 2600 ഡോളര്‍ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. മറിച്ചുള്ള ഘടകങ്ങള്‍ക്ക് മേല്‍ക്കൈ വന്നാല്‍ സ്വര്‍ണവില 2400 ഡോളര്‍ വരെ കുറയാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+