Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കൈവിട്ടു; വന്‍ കുതിപ്പില്‍ അമ്പരന്ന് ഉപഭോക്താക്കള്‍... ഇനിയും കൂടും, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പിടിവിട്ട് പറക്കുകയാണ്. ഓരോ ദിവസവും മുകളിലോട്ടാണ് വില പോകുന്നത്. ഇനിയും ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നതാണ് ഇതിന് കാരണം. ബുധനാഴ്ച നിര്‍ണായക തീരുമാനം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് എടുക്കാനിരിക്കെയാണ് മഞ്ഞലോഹത്തിന്റെ കുതിപ്പ്.

ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് കാട്ടിയിട്ടുണ്ട്. ഡോളര്‍ കരുത്ത് കുറയുകയാണ്. ക്രൂഡ് ഓയില്‍ വില ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോകുന്നത്. അമേരിക്കന്‍ ഡോളര്‍ മൂല്യമിടിയുന്നതും സ്വര്‍ണവില കൂടാന്‍ കാരണമാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് കേരളത്തില്‍ സ്വര്‍ണവില രേഖപ്പെടുത്തിയിട്ടുള്ളത്. 80 രൂപ കൂടി വര്‍ധിച്ചാല്‍ സംസ്ഥാനത്തെ സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില എത്തും.

goldprice-september16

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 55040 രൂപയാണ് വില. 120 രൂപയാണ് പവന് ഉയര്‍ന്നത്. വെള്ളിയാഴ്ച 960 രൂപയും ശനിയാഴ്ച 320 രൂപയും ഉയര്‍ന്നിരുന്നു. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6880 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കൂടി 5700 രൂപയിലെത്തി. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 96 രൂപയിലെത്തി.

ഇതിന് മുമ്പ് രണ്ട് തവണയാണ് കേരളത്തില്‍ പവന് 55000 രൂപ കടന്നത്. ജൂലൈ 17നും മെയ് 20നും. ഇതില്‍ മെയ് 20ന് രേഖപ്പെടുത്തിയ 55120 രൂപയാണ് കേരളത്തിലെ സര്‍വകാല റെക്കോര്‍ഡ് വില. ഈ റെക്കോര്‍ഡ് വൈകാതെ മറികടക്കുമെന്നാണ് പുതിയ വിവരം. 80 രൂപ കൂടി വര്‍ധിച്ചാല്‍ ഈ വിലയിലേക്ക് എത്തും. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2585 ഡോളറാണ് ഇന്ന്. ഇത് വൈകാതെ 2600 കടക്കും. അടുത്ത വര്‍ഷം ഇതിനേക്കാള്‍ ഉയരുമെന്നും പ്രവചനമുണ്ട്.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് ബുധനാഴ്ച ധനനയം പ്രഖ്യാപിക്കും. പലിശ നിരക്ക് കുറയ്ക്കുമെന്നാണ് ഇതുവരെയുള്ള വിവരം. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കും ഓഹരി വിപണിയിലേക്കും തിരിയുകയാണ്. സ്വര്‍ണത്തിന് വില കൂടുന്നതിന് പ്രധാന കാരണം ഇതാണ്. ഇപ്പോഴത്തെ ഉയര്‍ന്ന വിലയില്‍ വാങ്ങിയാലും ഭാവിയില്‍ ലാഭം തന്നെയാകും എന്നതാണ് സ്വര്‍ണത്തിന്റെ പ്രത്യേകത.

ഡോളര്‍ സൂചിക 100.82 എന്ന നിരക്കിലേക്ക് ഇടിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ രൂപ നേരിയ മുന്നേറ്റം കാഴ്ചവച്ചു. 83.88 എന്ന നിരക്കിലാണ് രൂപ. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം ഉയരും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ എളുപ്പമാകും. ലോകത്തെ മിക്ക കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. ഇതെല്ലാം സ്വര്‍ണവില ഉയര്‍ത്തുന്ന ഘടകങ്ങളാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപ ചെലവ് വന്നേക്കും. പണിക്കൂലി അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ചേര്‍ത്താണിത്. പണിക്കൂലി വാങ്ങാതെ ആഭരണം നല്‍കുന്ന ജ്വല്ലറികളുമുണ്ട്. വില കൂടുമ്പോഴുള്ള പ്രതിസന്ധി മറികടക്കാന്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കാം. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നവര്‍ക്ക് പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+