വേഗം ജ്വല്ലറിയിലേക്ക് വിട്ടോ!! സ്വര്‍ണം വീണു... ഇത്രയും വിലക്കുറവ് ആദ്യം, പവന്‍ നിരക്ക് അറിയാം
കൊച്ചി: സ്വര്‍ണവില കൂപ്പുകുത്തി. ഇത്രയും ഇടിയുന്നത് ആദ്യമാണെന്ന് ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 1500 രൂപയിലധികമാണ് ഇന്ന് മാത്രം കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വര്‍ണവിലയെത്തി. മെയ് മൂന്നിലെ വിലയിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. അപൂര്‍വമായിട്ടേ ഇത്രയും തുക ഒരു ദിവസം ഇടിയാറുള്ളൂ. ഉപഭോക്താക്കള്‍ അവസരം ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
ജൂണ്‍ ഒന്നിന് പവന് 53200 രൂപയായിരുന്നു പവന്‍ വില. ഏറിയും കുറഞ്ഞും നിന്നിരുന്ന സ്വര്‍ണം കഴിഞ്ഞ രണ്ട് ദിവസം കുതിപ്പ് നടത്തിയിരുന്നു. വെള്ളിയാഴ്ച പവന് 54080 രൂപ വരെ എത്തിയത് ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാക്കിയിരിക്കെയാണ് ഇന്നത്തെ വന്‍ ഇടിവ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. പുതിയ വില സംബന്ധിച്ച് വിശദീകരിക്കാം....

കേരളത്തില്‍ ഇന്ന് ഒു പവന്‍ സ്വര്‍ണത്തിന് 52560 രൂപയാണ് വില. 1520 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 6570 രൂപയിലേക്ക് എത്തിയിട്ടുണ്ട്. 190 രൂപയാണ് ഒറ്റയടിക്ക് ഗ്രാമിന് കുറഞ്ഞത്. സാധാരണ 30, 40 രൂപയുടെ കുറവാണ് രേഖപ്പെടുത്താറ്. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 57000 രൂപ വരെ പവന് ചെലവ് വന്നേക്കും. വില്‍ക്കുന്നവര്‍ക്ക് അര ലക്ഷം രൂപ കിട്ടാം.
ചൈനയില്‍ സംഭവിച്ച ചില മാറ്റങ്ങളാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്ന രാജ്യമാണ് ചൈന. അവര്‍ വാങ്ങുന്നത് കുറച്ചുവെന്നാണ് പുതിയ വിവരം. ഇതോടെയാണ് വില ഇടിയാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം തന്നെ ആഗോള വിപണിയില്‍ വിലക്കുറവ് പ്രകടമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ന് കേരള വിപണിയില്‍ കാണുന്നത്.
ഡോളര്‍ സൂചിക കയറിയതാണ് സ്വര്‍ണവില കുറയാനുണ്ടായ മറ്റൈാരു കാരണം. 104.94ലേക്കാണ് കയറിയിട്ടുള്ളത്. ഡോളര്‍ ഇനിയും കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവില വീണ്ടും കുറയും. എന്നു കരുതി ആഭരണം വാങ്ങുന്നവര്‍ കാത്തിരിക്കേണ്ടതില്ല. അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നതാകും നല്ലത്. ഏത് സമയവും സ്വര്‍ണം തിരിച്ചുകയറിയേക്കാം.
ഡോളര്‍ ഉയര്‍ന്നതോടെ ഇന്ത്യന്‍ രൂപ ഇടിഞ്ഞു. ഡോളറിനെതിരെ 83.52 എന്ന നിരക്കിലാണ് രൂപ. പ്രവാസികള്‍ക്ക് ഇതൊരു അവസരമാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയര്‍ന്ന മൂല്യം ലഭിക്കും. രൂപ മൂല്യം കുറയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണെങ്കിലും ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാകും. പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന റിസര്‍വ് ബാങ്ക് തീരുമാനവും സ്വര്‍ണവില കുറയാന്‍ കാരണമാണ്.
എണ്ണവിലയിലുണ്ടായ മാറ്റമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ബ്രെന്റ് ക്രൂഡ് ബാരലിന് 79.62 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വില കയറിവരികയായിരുന്നു. നേരിയ ശമനം മാത്രമാണ് എണ്ണയുടെ കാര്യത്തിലുള്ളത്. ചൈനയില്‍ സാമ്പത്തിക സാഹചര്യം മാറിയാല്‍ സ്വര്‍ണവില തിരിച്ചുകയറും. നിര്‍മാണ, വാണിജ്യ മേഖല ഉള്‍പ്പെടെ സജീവമാക്കാനുള്ള ശ്രമമാണ് ചൈനയില്‍ ഇപ്പോള്‍ നടക്കുന്നത്.












Click it and Unblock the Notifications