Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില മാറി; ആറ് ദിവസത്തിനിടയിലെ കുറഞ്ഞ വില, ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു. നേരിയ മാറ്റമാണ് രേഖപ്പെടുത്തിയതെങ്കിലും ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. വിലയിലെ മാറ്റവും പണിക്കൂലി, ജിഎസ്ടി എന്നിവയില്‍ വരുന്ന ആനുപാതിക കുറവും ചേരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും. കഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ വിലയിലെത്തുന്നത്.

ഈ ഒരു ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കുറവ് വന്നേക്കും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 50680 രൂപയും കൂടിയത് 54520 രൂപയും ആയിരുന്നു. ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിരുന്ന കാര്യങ്ങളില്‍ അയവ് വന്നതാണ് ഇന്ന് വില കുറയാന്‍ കാരണം. ഏറ്റവും പുതിയ വില സംബന്ധിച്ച് അറിയാം...

gold-price-april29

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53240 രൂപയാണ്. കഴിഞ്ഞ ദിവസം 53480 രൂപയായിരുന്നു. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 6655 രൂപയിലെത്തി. ഈ മാസം 24ന് 53280 രൂപയായിരുന്നു വില. ഏറിയും കുറഞ്ഞും വില പിന്നീട് ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഇന്നാണ് ആ വിലയേക്കാള്‍ താഴേക്ക് സ്വര്‍ണമെത്തിയത്.

സ്വര്‍ണവില കുറയാന്‍ കാരണം അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ നയവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ബാങ്കിന്റെ സുപ്രധാന യോഗം ഇന്ന് ചേരുന്നുണ്ട്. പലിശ നിരക്ക് അടുത്തൊന്നും കുറയ്ക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പലിശ നിരക്ക് കുറയ്ക്കുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ത്ത വന്നിരുന്നു. അതോടെ സ്വര്‍ണവില കുതിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് വിവരം.

പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിഞ്ഞത് എണ്ണ വില കുറയാന്‍ കാരണമായിട്ടുണ്ട്. ഇത് നിക്ഷേപകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 88 ഡോളറിലേക്ക് താഴ്ന്നു. എണ്ണവില കുറയുന്നത് വിപണിക്ക് സന്തോഷം നല്‍കുന്ന ഘടകമാണ്. അതിനിടെ, ഡോളര്‍ സൂചിക ഉയര്‍ന്നിട്ടുണ്ട്. 106 ഡോളറിലേക്ക് സൂചിക എത്തിയത് സ്വര്‍ണവില കുറയാന്‍ സഹായിക്കും.

ഡോളര്‍ സൂചിക ഉയര്‍ന്നതോടെ ഇന്ത്യന്‍ രൂപയുടെ കരുത്ത് കുറഞ്ഞു. ഡോളറിനെതിരെ 83.41 എന്ന നിരക്കിലാണ് രൂപ. രൂപ പരിധി വിട്ട് ഇടിയുന്നത് തടയാന്‍ ആര്‍ബിഐ ഇടപെടും. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് നികുതിയും പണിക്കൂലിയും ചേര്‍ത്ത് 58000 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 51000 രൂപ വരെ ലഭിച്ചേക്കും.

സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കാനുള്ള മാര്‍ഗമാണിത്. വിവാഹ ആവശ്യക്കാര്‍ അഡ്വാന്‍സ് ബുക്കിങിനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. നല്‍കുന്ന തുകയ്ക്ക് അനുസരിച്ചാണ് ബുക്കിങ് കാലാവധി നിശ്ചയിക്കുക. മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ കാലാവധി ലഭിച്ചേക്കും. ഇക്കാലയളവില്‍ വില കുറയുന്ന സമയം സ്വര്‍ണം വാങ്ങാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+