സ്വര്‍ണ വില ഇടിയാന്‍ തുടങ്ങി; നേരിയ ആശ്വാസം... അര ലക്ഷം കടന്നത് വില്‍പ്പനയെ ബാധിച്ചില്ല
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് തുടരുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം. പവന് 54000 കടന്ന് കുതിച്ചിരുന്ന സ്വര്‍ണം തുടര്‍ച്ചയായ രണ്ടാംദിവസം താഴോട്ട് വന്നു. വില ഉയര്‍ന്നു നില്‍ക്കുന്നത് കാരണം വില്‍പ്പനയെ ബാധിക്കുമെന്ന പ്രചാരണം പൂര്‍ണമായി ശരിയല്ലെന്ന് തെളിയിക്കുന്നതാണ് അക്ഷയ തൃതീയ ദിനത്തിലെ വ്യാപാരം. 1600 കോടിയോളം രൂപയുടെ സ്വര്‍ണ വ്യാപാരമാണ് ഈ ദിവസം നടന്നതത്രെ.
മെയ് മാസം സ്വര്‍ണ വിലയില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തിയ്യതിയായിരുന്നു. പവന് 52440 രൂപയായിരുന്നു അന്ന്. ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയ 10ന് പവന് നല്‍കേണ്ടി വന്നത് 54040 രൂപയും. അക്ഷയ തൃതീയ ദിനമായിരുന്ന വെള്ളിയാഴ്ച രണ്ട് തവണയാണ് വില ഉയര്‍ന്നത്. അന്ന് മാത്രം 1000 രൂപയുടെ വര്‍ധനവ് പവന്മേലുണ്ടായി. ഇനി ഇന്നത്തെ വില സംബന്ധിച്ച് അറിയാം...

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 53720 രൂപയാണ്. വെള്ളിയാഴ്ച ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു എങ്കിലും ശനിയാഴ്ച 53800ലേക്ക് ഇടിഞ്ഞിരുന്നു. ഞായറാഴ്ച അവധി കഴിഞ്ഞ് ഇന്ന് വിപണി സജീവമായപ്പോള്‍ വീണ്ടും 80 കൂടി കുറഞ്ഞു. എന്നാല്‍ 1000ത്തിലധികം രൂപ വര്‍ധിച്ച ശേഷമാണ് നേരിയ കുറവ് വരുന്നത് എന്നതും എടുത്തു പറയണം.
വില കൂടുന്ന വേളയില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ കുറയുമെന്നാണ് സാധാരണ വിലയിരുത്തല്‍. എന്നാല്‍ അക്ഷയ തൃതീയ ദിനമായിരുന്ന വെള്ളിയാഴ്ച സംസ്ഥാനത്ത് 1600 കോടി രൂപയുടെ സ്വര്‍ണം വിറ്റുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അക്ഷയ തൃതീയ ദിനത്തേക്കാള്‍ അഞ്ച് ശതമാനം അധികമാണിത്. വില കുറവായിരുന്നു എങ്കില്‍ വില്‍പ്പന ഇനിയും കൂടിയേനെ എന്നാണ് വ്യാപാരികളുടെ നിലപാട്.
നേരിയ മുന്നേറ്റത്തോടെ ഡോളര്‍ സൂചിക 105.32 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.51 ആണ്. രൂപയുടെ വലിയ തോതിലുള്ള ഇടിവ് പ്രവാസികള്‍ക്ക് നേട്ടമാകും. എണ്ണ വില ബ്രെന്റ് ക്രൂഡ് ബാരലിന് 82.50 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സമാധാനം എന്ന് പുലരുമെന്ന് അവ്യക്തമായി തുടരുന്നു. യുക്രൈന്‍-റഷ്യ പോരിലും അയവുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഏത് സമയവും വിപണി സാഹചര്യം മാറാം.
അതേസമയം, സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള മാറ്റം വരണമെങ്കില്‍ ചൈനയിലെ സാഹചര്യം മാറണം. ചൈനീസ് ഓഹരി വിപണിയും നിര്‍മാണ മേഖലയും തളര്‍ച്ച നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യമുണ്ടായതാണ് മഞ്ഞലോഹത്തിന്റെ വില കുതിച്ചുയരാന്‍ കാരണമായി പറഞ്ഞിരുന്ന ഒരു ഘടകം. മാത്രമല്ല, ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വന്‍തോതില്‍ വാങ്ങുന്നുമുണ്ട്.












Click it and Unblock the Notifications