Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്ന് എത്ര? ഒരു പവന്‍ ആഭരണം വാങ്ങാന്‍ വരുന്ന ചെലവ്... അറിയാം മഞ്ഞലോഹത്തിന്റെ നിരക്ക്

കൊച്ചി: മലയാളികള്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് സ്വര്‍ണവില. എല്ലാ ആഘോഷങ്ങള്‍ക്കും മാറ്റ് കൂട്ടാന്‍ സ്വര്‍ണത്തിന്റെ തരിയെങ്കിലും ഉപയോഗിക്കുന്നവരാണ് മലയാളികള്‍. എല്ലാ ദിവസവും സ്വര്‍ണവില പുതുക്കി നിശ്ചയിക്കും. ചില ദിവസങ്ങളില്‍ മാത്രം വിലയില്‍ മാറ്റമുണ്ടാകാറില്ല. ആഗോള വിലയും ആഭ്യന്തര വിലയുമെല്ലാം ഒത്തുനോക്കിയാണ് ഓരോ ദിവസവും വില നിശ്ചയിക്കുക.

സമീപ ദിവസങ്ങളില്‍ സ്വര്‍ണവില കൂടി വരുന്നതാണ് വിപണിയിലെ ട്രെന്‍ഡ്. ഈ മാസം 2500 രൂപയുടെ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 50800 ആയിരുന്നു. വില കയറാനുള്ള എല്ലാ സാധ്യതയും അന്തര്‍ദേശീയ വിപണിയിലുണ്ട്. എങ്കിലും ഇന്ന് കേരളത്തില്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. അറിയാം പവന്‍, ഗ്രാം നിരക്കുകള്‍...

goldprice-august19

22 കാരറ്റ് സ്വര്‍ണം ഒരു പവന് ഇന്ന് കേരളത്തില്‍ നല്‍കേണ്ട വില 53360 രൂപയാണ്. ശനിയാഴ്ച മുതലുള്ള വില ഇന്നും തുടരുന്നു. ഗ്രാമിന് 6670 രൂപ നല്‍കണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5515 രൂപയാണ് വില. വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 91 രൂപയിലെത്തി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2503 ഡോളര്‍ ആണ്. കഴിഞ്ഞ വെള്ളിയാഴ്ച 2512 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

53360 രൂപ എന്നത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ്. ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേര്‍ത്താണ് ആഭരണത്തിന് അന്തിമ വില പറയുക. അതായത്, ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 59000 രൂപയോളം വേണ്ടി വരും. കൃത്യമായി ഒരു പവന്‍ സ്വര്‍ണം ഉപയോഗിച്ച് ആഭരണം നിര്‍മിക്കാന്‍ സാധിക്കില്ല. നേരിയ ഏറ്റക്കുറച്ചിലുകള്‍ വരാം. അതിന് അനുസരിച്ച് വിലയില്‍ നേരിയ മാറ്റം വരും.

ആഗോള വിപണയിലെ വില, ഡോളര്‍-രൂപ മൂല്യം, മുംബൈ വിപണിയിലെ സ്വര്‍ണവില എന്നിവയെല്ലാം പരിശോധിച്ചാണ് ഓരോ ദിവസവും സ്വര്‍ണ വ്യാപാരികള്‍ വില നിശ്ചയിക്കുക. ഡോളര്‍ മൂല്യം ഇടിയുന്നത് സ്വര്‍ണവില കൂടാന്‍ ഒരു കാരണമാണ്. ഡോളര്‍ സൂചിക 102.21 എന്ന നിരക്കിലെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് 106 ആയിരുന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ 83.87 എന്ന നിരക്കിലാണുള്ളത്.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുമെന്നാണ് വിവരം. ഇത് സ്വര്‍ണവില കൂടാന്‍ കാരണമാകും. നിക്ഷേപ വരുമാനം കുറയുന്നതോടെ ജനങ്ങള്‍ സ്വര്‍ണത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്ന സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കുന്നത് നല്ലതാണ്.

അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ല എന്നാണ് പുതിയ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പാണ്. പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഏത് സമയവും യുദ്ധ വ്യാപന ഭീതി നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ എണ്ണവിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 79.55 ഡോളര്‍ ആണ് പുതിയ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+