സ്വർണ വില വീണ്ടും ഇടിഞ്ഞു: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില, എങ്കിലും ആശ്വസിക്കാനായിട്ടില്ല
നവംബർ മാസത്തിന്റെ തുടർച്ചയെന്നോണം ഡിസംബറിന്റെ തുടക്കത്തിലും സ്വർണ വിലയിലും വലിയ കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്. ഡിസംബർ നാലാം തിയതി സ്വർണ വില സംസ്ഥാന ചരിത്രത്തിലെ പുതിയ റെക്കോർഡുകള്‍ കുറിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം വില വലിയ തോതില്‍ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ആ ഇടിവ് ഇന്നും സ്വർണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്.
ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞു. ഇതോടെ പവന്റെ വില 45320 രൂപയായി ഇടിഞ്ഞു. കഴിഞ്ഞ ദിവസം 45400 രൂപയായിരുന്നു വില. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസത്തെ 5675 രൂപ എന്ന നിരക്കില്‍ നിന്നും 5665 എന്ന നിരക്കിലേക്ക് എത്തി.

22 കാരറ്റ് സ്വർണത്തിന് സമാനമായ നിരക്കില്‍ 24 കാരറ്റിനും 18 കാരറ്റിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 കാരറ്റ് സ്വർണത്തിന് പവന് 88 രൂപ കുറഞ്ഞ് 49440 രൂപ എന്ന നിലയിലേക്ക് എത്തി. ഗ്രാം വില - 6180 രൂപ. 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ പവന്‍ വില 37080 രൂപയാണ്. ഗ്രാം വില - 4635 രൂപ.
പവന് 46160 രൂപ എന്ന നിരക്കിലായിരുന്നു ഡിസംബറിലെ സ്വർണ വിപണി ആരംഭിച്ചത്. നാലാം തിയതി വില 47080 രൂപ എന്ന നിരക്കിലേക്ക് ഉയർന്നു. സ്വർണ വിലയില്‍ ഏർപ്പെടുത്തിയ റെക്കോർഡ് നിരക്കായും ഇത് മാറി. എന്നാല്‍ അന്ന് വൈകീട്ട് തന്നെ വിലയില്‍ 800 രൂപയുടെ ഇടിവുണ്ടായി. പിന്നീട് ഉണ്ടായ തുടർച്ചയായ ഇടിവിന് ഒടുവിലാണ് ഇന്നത്തെ നിരക്കായ 45320 ലേക്ക് എത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഇത്.
ഒരു മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബറില്‍ ആറായിരത്തോളം രൂപയുടെ വ്യത്യാസം ഉണ്ട്. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 39,000 രൂപയിൽ വ്യാപാരം നടന്ന സ്വർണം വർഷവസാനം 40,480 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
വില കുറഞ്ഞു എങ്കിലും ഇപ്പോഴും ഒരു പവൻ സ്വർണം വാങ്ങാൻ അരലക്ഷത്തിന് മുകളിൽ കൊടുക്കണം. പണിക്കൂലി, ജിഎസ്ടി അടക്കമുള്ള ടാക്സുകളാണ് ആഭരണങ്ങള്‍ വാങ്ങാനുള്ള വില ഉയർത്തുന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിയുകയാണ്. യുഎസ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത മങ്ങിയതോടെ ഡോളറും ട്രഷറി യീൽഡും ശക്തിപ്രാപിച്ചതിനാലാണ് നിലവിൽ വിലയിടിയുന്നത്.












Click it and Unblock the Notifications