Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പടയോട്ടം തുടങ്ങി; ഞെട്ടിക്കുന്ന വര്‍ധനവ്, രൂപ ഇടിയുന്നു, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം

കൊച്ചി: സ്വര്‍ണം ക്ഷീണം മാറ്റി കുതിപ്പ് തുടങ്ങി. ഇന്ന് വന്‍ തോതിലുള്ള വില വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകളും നേരിയ ആശ്വാസവും നല്‍കിയ സ്വര്‍ണം പൊടുന്നനെ കുതിക്കാനുണ്ടായ കാരണം അമേരിക്കയിലെ സാമ്പത്തിക രംഗത്തുണ്ടായ മാറ്റമാണ്. വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.

ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപ അല്‍പ്പം ക്ഷീണത്തിലാണ്. എണ്ണ വിലയിലും പച്ച കത്തിയിട്ടുണ്ട്. വിപണിയില്‍ അതിവേഗം മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വര്‍ണ വിലയെ സ്വാധിനിക്കുമെന്നാണ് എടുത്തു പറയേണ്ട കാര്യം. ഈ മാസം ഒന്നിന് 52440 രൂപയായിരുന്നു പവന്‍ വില. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരം രൂപയിലധികം കുറവായിരുന്നു. അറിയാം പുതിയ വില സംബന്ധിച്ച്...

gold-price-may10

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53600 രൂപയാണ് വില. കഴിഞ്ഞ ദിവസത്തേക്കാള്‍ 680 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 85 രൂപ കൂടി 6700ലെത്തി. ആഗോള വിപണിയിലും സ്വര്‍ണ വില വര്‍ധിക്കുകയാണ്. ഔണ്‍സിന് 2351ലേക്ക് കയറിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. അമേരിക്കന്‍ വിപണിയില്‍ സംഭവിച്ച മാറ്റം എന്താണെന്ന് അറിയുമോ...

അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവെന്നാണ് സൂചനകള്‍. തൊഴിലില്ലായ്്മ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ കൂടിയിട്ടുണ്ട്. ഇതുകാരണം അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രചാരണം. പലിശ നിരക്ക് കുറച്ചാലുണ്ടാകുന്ന നഷ്ടം മനസിലാക്കി നിക്ഷേപകര്‍ സ്വര്‍ണം വാങ്ങുകയാണ്. ഓഹരി വിപണിയിലും ഇവര്‍ സജീവമാകുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണവും ഓഹരി വിപണിയിലും തിളങ്ങാനാണ് സാധ്യത.

അമേരിക്കന്‍ ഡോളര്‍ സൂചിക ഉയര്‍ന്നിട്ടുണ്ട്. 105.31ലേക്കാണ് ഉയര്‍ന്നിട്ടുള്ളത്. അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് കുറഞ്ഞു. ഡോളറിനെതിരെ 83.49 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. രൂപയുടെ വലിയ ഇടിവ് തടയാന്‍ റിസര്‍വ് ബാങ്ക് ഉടന്‍ ഇടപെടും. എണ്ണവില വര്‍ധിക്കുന്നതാണ് വിപണിയിലെ മറ്റൊരു ട്രെന്‍ഡ്. ബ്രെന്റ് ക്രൂഡ് ബാരലിന് 84.36 ഡോളറിലെത്തി. പശ്ചിമേഷ്യയില്‍ സമാധാനം ഇനിയും അകലെയാണ് എന്ന വിലയിരുത്തലും എണ്ണ വില വര്‍ധിപ്പിക്കുന്നു.

അതേസമയം, അക്ഷയ തൃതീയ ദിനമായ ഇന്ന് സ്വര്‍ണ വിപണി കൂടുതല്‍ സജീവമാകാനിരിക്കെയാണ് വില കൂടിയിരിക്കുന്നത്. ഇത് ഒരുപക്ഷേ, ഉപഭോക്താക്കളെ പിന്നോട്ടടിപ്പിച്ചേക്കാം. എങ്കിലും പുണ്യദിനമായി കരുതുന്നതിനാല്‍ ആളുകള്‍ കൂടുതലായി എത്തുമെന്നാണ് ജ്വല്ലറി വ്യാപാരികളുടെ പ്രതീക്ഷ. ഇന്ന് സ്വര്‍ണാഭരണം ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് 58000ത്തിന് മുകളില്‍ ചെലവ് വന്നേക്കാം.

പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 52000 രൂപ കിട്ടാനും സാധ്യതയുണ്ട്. തങ്കത്തിന്റെ വില പരിശോധിച്ചാണ് പഴയ സ്വര്‍ണം സ്വീകരിക്കുക എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. അതേസമയം, 18 ക്യാരറ്റിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെങ്കിലും വില്‍ക്കുന്ന സമയം മൂല്യം കിട്ടില്ല എന്ന ആശങ്കയും ഉപഭോക്താക്കള്‍ക്കുണ്ട്. മാത്രമല്ല, സ്വര്‍ണ വായ്പകള്‍ നിയന്ത്രിക്കാനുള്ള തീരുമാനവും മറ്റൊരു രീതിയില്‍ ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+