സ്വര്‍ണ വില തിരിച്ചുകയറുന്നു; ഇന്ന് പവന് വര്‍ധിച്ചത് ഇത്ര... ഡോളറും എണ്ണയും ഉയരുന്നു
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയരുകയാണ്. നേരത്തെ വലിയ തോതില്‍ ഇടിഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. വില കുറയട്ടെ എന്ന് കാത്തിരിക്കാതെ, ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. സ്വര്‍ണ വിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്.
ഈ മാസം ഏറ്റവും കുറഞ്ഞ പവന്‍ വില 52440 രൂപയായിരുന്നു. കൂടിയത് 53000 രൂപയും. വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ് എന്ന് വിപണി പരിശോധിച്ചാല്‍ വ്യക്തമാകും. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില കൂടാന്‍ ഒരു കാരണം. സാമ്പത്തിക പ്രതിസന്ധി വേളയില്‍ രാജ്യത്തിന്റെ ഭദ്രത ഉറപ്പാക്കാനാണ് ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത്. പുതിയ സ്വര്‍ണവില സംബന്ധിച്ച് അറിയാം...

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 52840 രൂപയാണ് വില. കഴിഞ്ഞ ദിവസം 52680 രൂപയായിരുന്നു. 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ കൂടി 6605 ലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണക്കൂലിയും നികുതിയും ചേര്‍ത്ത് 57000 രൂപ വരെ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് അര ലക്ഷത്തിലധികം രൂപ കൈയ്യില്‍ ലഭിക്കും.
പവന്‍ വില അര ലക്ഷം കടന്ന ശേഷം ജ്വല്ലറി വിപണിയില്‍ രണ്ട് തരം മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 18 ക്യാരറ്റ് സ്വര്‍ണം വാങ്ങുന്നവര്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സ്വര്‍ത്തില്‍ വ്യത്യസ്തമായ ഡിസൈനില്‍ ആഭരണങ്ങള്‍ വന്നിട്ടുമുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യത്തിന് അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്ന പ്രവണത വര്‍ധിച്ചു എന്നതാണ് വിപണിയിലെ മറ്റൊരു പ്രധാന മാറ്റം.
അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് പണിക്കൂലി ഇല്ലാതെ സ്വര്‍ണം നല്‍കുമെന്ന് ചില ജ്വല്ലറികള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മറ്റുചില ജ്വല്ലറികള്‍ പണിക്കൂലിയില്‍ ഇളവ് നല്‍കുന്നു. ആവശ്യമുള്ള വേളയില്‍ കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നതാണ് അഡ്വാന്‍സ് ബുക്കിങ് കൊണ്ടുള്ള നേട്ടം. പണം നേരത്തെ ലഭിക്കുന്നതിനാല്‍ ബിസിനസില്‍ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാന്‍ ജ്വല്ലറികള്‍ക്ക് സാധിക്കുകയും ചെയ്യും.
അതേസമയം, ഡോളര്‍ സൂചിക ഇന്ന് അല്‍പ്പം ഉയര്‍ന്നു. 105.18 ലാണ് സൂചികയുള്ളത്. ഇന്ത്യന്‍ രൂപ മൂല്യം ഇടിയുകയാണ്. ഡോളറിനെതിരെ 83.45 എന്ന നിരക്കിലാണ് രൂപയുള്ളത്. എണ്ണവില ഉയരുന്നു എന്നതും എടുത്തുപറയണം. ബ്രെന്റ് ക്രൂഡ് ബാരലിന് 83.22 ഡോളറാണ് പുതിയ വില. മര്‍ബണ്‍ ക്രൂഡ് 83.44 ഡോളറും ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78.39 ഡോളറുമാണ് വില.












Click it and Unblock the Notifications