സ്വർണ വില നാല് ദിവസങ്ങള്‍ക്ക് ശേഷം കുറഞ്ഞു: എങ്കിലും ആശ്വസിക്കാനായിട്ടില്ല
കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയില്‍ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഏപ്രില്‍ മാസം കടന്നുപോയത്. മെയ് മാസത്തില്‍ സ്വർണ വിലയില്‍ ആശ്വാസമായി നേരിയ ഇടിവുണ്ടായെങ്കില്‍ പവന് 53000 ത്തിന്റെ പരിസരത്താണ് വില നിലനില്‍ക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ കുറവിനേക്കാള്‍ കൂടുതല്‍ വർധനവാണ് സ്വർണത്തിന്റെ കാര്യത്തിലുണ്ടായത്.
ഇന്ന് സ്വർണ വിലയില്‍ ആശ്വാസമെന്നാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. നാല് ദിവസത്തെ വർധനവിന് ശേഷമാണ് ഇന്നത്തെ ഇടിവ്. ഒരു പവന് 80 രൂപ കുറഞ്ഞതോടെ ഇന്നത്തെ വിപണി വില 53000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 6625 രൂപയായി. 6635 രൂപയായിരുന്നു ഗ്രാമിന്റെ കഴിഞ്ഞ ദിവസത്തെ വില.

22 കാരറ്റിന്റെ സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തി. 24 കാരറ്റ് സ്വർണത്തിന് ഒരു പവന് 88 രൂപ കുറഞ്ഞ് 57816 രൂപയായിരുന്നു. 57904 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 11 രൂപ കുറഞ്ഞ് 7238 ല്‍ നിന്നും 7227 രൂപയായി. 18 കാരറ്റ് സ്വർണത്തിന് പവന് 72 രൂപ കുറഞ്ഞ് 43360 രൂപയിലേക്ക് എത്തി. 43432 ആയിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്.
ഒരു പവന് സ്വർണത്തിന് 800 രൂപയുടെ ഇടിവോടെയായിരുന്നു മെയ് മാസത്തിലെ വിപണി ആരംഭിച്ചത്. 52440 രൂപയായിരുന്നു അന്നത്തെ നിരക്ക്. എന്നാല്‍ രണ്ടാം തിയത് 560 രൂപ വർധിച്ചതോടെ വില വീണ്ടും 53000 ത്തിലേക്ക് എത്തി. തൊട്ടുപിന്നാലെ മൂന്നാം തിയതി 400 രൂപ കുറഞ്ഞതോടെ വില 52600 ആയി. ഈ മാസത്തിലെ കുറഞ്ഞ നിരക്കാും ഇതാണ്.
നാലാംതിയതി 80 രൂപ ഉയർന്നതോടെ വില 52680 രൂപയായി. മാർക്കറ്റ് അവധിയായ അഞ്ചിന് വില മാറ്റമില്ലാതെ തുടർന്നു. മെയ് 6 ന് 160 രൂപയും 7 ന് 240 രൂപയും ഉയർന്നതോടെ വില 53080 രൂപയിലേക്ക് എത്തി. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതിന് പിന്നാലെയാണ് വിലയില്‍ 80 രൂപയുടെ ഇടിവ് ഇന്നുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications