Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാന്‍ പോകുന്നോ? അല്‍പ്പം കാത്തിരിക്കൂ... വില കുറയാന്‍ വഴിയൊരുങ്ങി, ഇന്നത്തെ വില

കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നു. കേരളത്തില്‍ ഇന്ന് വിലയില്‍ മാറ്റമില്ല. വരും ദിവസങ്ങളില്‍ വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈകൊണ്ടതാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്.

ഡോളര്‍ സൂചിക കരുത്താര്‍ജിച്ച് വരികയാണ്. ഇന്ത്യന്‍ രൂപ വലിയ ഇടിവിലേക്ക് കൂപ്പുകുത്തുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ട്. എണ്ണ വില ഉയര്‍ന്ന് നില്‍ക്കുകയാണ്. അതേസമയം, ആഗോള തലത്തില്‍ പ്രധാന ഓഹരികള്‍ ഉയരുന്നതാണ് ട്രെന്‍ഡ്. എന്താണ് ഇന്ന് വിപണിയില്‍ മാറ്റത്തിന് കാരണം, സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില എത്ര... വിശദീകരിക്കാം...

goldprice-june13

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 52920 രൂപയാണ്. ഗ്രാമിന് 6615 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2315 ഡോളര്‍ ആണ് വില. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ കുറഞ്ഞു. ഇനിയും വില കുറയുമെന്നാണ് കരുതുന്നത്. ഇതിന്റെ പ്രതിഫലനം കേരള വിപണിയില്‍ നാളെ പ്രകടമാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നത് നന്നാകും.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം മൂന്ന് തവണ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ആ തീരുമാനം മാറ്റി ഒരു തവണ മാത്രം പലിശ കുറച്ചാല്‍ മതി എന്നാണത്രെ പുതിയ ധാരണ. ഈ വിവരം പുറത്തുവന്നതോടെയാണ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ തുടങ്ങിയത്. ഡോളര്‍ നിരക്ക് ഉയരാനും ബോണ്ടുകള്‍ മൂല്യം കൂടാനും പുതിയ തീരുമാനം കാരണമാകും.

ഡോളര്‍ സൂചിക കഴിഞ്ഞ ദിവസം 105ലായിരുന്നു. പിന്നീട് 104ലേക്ക് താഴ്ന്നു. ഇന്ന് രാവിലെ മുതല്‍ നേരിയ തോതില്‍ മുന്നേറുകയാണ്് ഡോളര്‍ സൂചിക. നിലവില്‍ 104.84 എന്ന നിരക്കിലാണ്. 0.20 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനിയും ഉയരാനാണ് സാധ്യത എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ഡോളര്‍ കരുത്ത് വര്‍ധിക്കുന്നതോടെ സ്വര്‍ണവില കുറയും.

ഇന്ത്യന്‍ രൂപയുടെ മൂല്യം 83.55ലേക്ക് എത്തിയിട്ടുണ്ട്. എണ്ണവില ബ്രെന്റ് ക്രൂഡ് ബാരലിന് 82.36 ഡോളര്‍ എന്ന നിരക്കിലാണ്. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് പവന് 58000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലി, ജിഎസ്ടി എന്നിവ ചേരുമ്പോഴാണിത്. വില കുറയുമെന്ന പുതിയ വിവരം ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ വലിയ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+