Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഞെട്ടിച്ചു; വന്‍ കുതിപ്പില്‍ മഞ്ഞലോഹം, തിരിച്ചടിച്ചത് രണ്ട് കാര്യങ്ങള്‍, അറിയാം പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിച്ചുകയറി. കഴിഞ്ഞ കുറച്ച് ദിവസമായി നാമമാത്രമായ മാറ്റമാണ് വിലയിലുണ്ടായിരുന്നത്. എന്നാല്‍ ആഗോള വിപണിയിലെ സാഹചര്യം മാറിയതിന് അനുസരിച്ച് കേരളത്തിലും സ്വര്‍ണ വിപണി ഇളകി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില വൈകാതെ റെക്കോര്‍ഡിലെത്തും. വരുംദിവസങ്ങളില്‍ സ്വര്‍ണവില മുന്നേറുമെന്നാണ് വിപണി നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.

അമേരിക്കന്‍ ഡോളര്‍ മൂല്യം കുറഞ്ഞുവരികയാണ്. ഇന്ത്യന്‍ രൂപയും വലിയ തോതില്‍ കരുത്ത് കാട്ടിയിട്ടില്ല. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണവില വരും ദിവസങ്ങളില്‍ വലിയ തോതില്‍ താഴുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. ഇന്നത്തെ പവന്‍, ഗ്രാം വില സംബന്ധിച്ച് വിശദീകരിക്കാം...

goldprice-july4

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53600 രൂപയാണ് വില. 520 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6700 രൂപയായി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ചുരുങ്ങിയത് 58000 രൂപ ചെലവ് വന്നേക്കും. പണിക്കൂലി ഉള്‍പ്പെടെയുള്ള അനുബന്ധ നിരക്കുകള്‍ കൂടി ചേരുമ്പോഴാണിത്. പൊടുന്നനെയുള്ള വില വര്‍ധനവിന് കാരണം എന്താണെന്ന് പറയാം...

ഡോളര്‍ മൂല്യം കുറഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ ഒരു കാരണം. ഡോളര്‍ സൂചിക 105.33ലേക്ക് ഇടിഞ്ഞിട്ടുണ്ട്. നേരത്തെ 106 വരെ ഉയര്‍ന്ന ശേഷമാണ് ഈ ഇടിവ്. ഡോളര്‍ ഇടിയുമ്പോള്‍ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം കൂടും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കും. ആവശ്യക്കാര്‍ ഏറുന്നതോടെ വില ഉയരുമെന്ന സാമ്പത്തിക ശാസ്ത്ര വശം സ്വര്‍ണത്തിന്റെ കാര്യത്തിലും ശരിയാണ്.

അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വൈകാതെ കുറയ്ക്കുമെന്ന പ്രചാരണം ഉണ്ടായതാണ് സ്വര്‍ണവില കൂടാന്‍ മറ്റൊരു കാരണം. വിലക്കയറ്റം കുറഞ്ഞിട്ടുണ്ട് എന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം വന്നത്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് പ്രചാരണം. ഈ വര്‍ഷം രണ്ട് തവണയായി പലിശ കുറച്ചേക്കുമെന്നാണ് പറയപ്പെടുന്നത്.

പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബോണ്ടുകളില്‍ നിന്നും മറ്റു നിക്ഷേപങ്ങളില്‍ നിന്നുമുള്ള ആദായത്തില്‍ കുറവ് സംഭവിക്കും. ലാഭം കൊയ്യാന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഒരു വര്‍ഷത്തെ സ്വര്‍ണ നിക്ഷേപം കൊണ്ടുമാത്രം വലിയ ലാഭം കൊയ്യാന്‍ സാധിക്കുമെന്ന് നേരത്തെ തെളിഞ്ഞതാണ്. ഡോളര്‍ സൂചിക ഇനിയും ഇടിയുകയാണെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കും.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 83.53 ആണ്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡിന് 86.83 ആണ് ബാരല്‍ വില. അമേരിക്കന്‍ ക്രൂഡിന് 83.31 ഡോളര്‍, യുഎഇ ക്രൂഡിന് 87.35 ഡോളര്‍ എന്നിങ്ങനെയാണ് വില. യുഎഇ ക്രൂഡിന് വില കുതിച്ചുയരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. അവശ്യവസ്തുക്കളുടെ വില കയറാന്‍ ഇത് കാരണമാകും. മാത്രമല്ല, വികസ്വര രാജ്യങ്ങളുടെ വ്യാപാര കമ്മി വര്‍ധിക്കാനും ഇടയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+