Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില രണ്ടാം ദിനവും ഇടിഞ്ഞു: ഇന്ന് തന്നെ വാങ്ങിയാലോ? ഇല്ലെങ്കില്‍ വീണ്ടും കൂടാം

കൊച്ചി: ഓഗസ്റ്റിന്റെ തുടക്കത്തില്‍ കുറഞ്ഞ് നിന്ന സ്വർണ വില തുടർന്നുള്ള ദിവസങ്ങളില്‍ വലിയ തോതില്‍ ഉയർന്ന് വരുന്നതാണ് കാണുന്നത്. 29 ആം തിയതി വരെ വില തുടർച്ചയായ ഏഴ് ദിവസത്തോളം ഉയർന്ന് നിന്നു. അതിന് ശേഷം ഇന്നലെയാണ് വിലയില്‍ നേരിയ ഇടിവുണ്ടായത്. ഇന്നലത്തേതിന്റെ തുടർച്ചയായി ഇന്നും വില കുറഞ്ഞിരിക്കുന്നു എന്നതാണ് സ്വർണ പ്രേമികളെ സംബന്ധിച്ച് ആശ്വാസകരമായ കാര്യം.

22 കാരറ്റില്‍ പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില ഇന്നലത്തെ നിരക്കായ 53640 ല്‍ നിന്നും 53560 ലേക്ക് എത്തി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6695 രൂപയായി. 605 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്.

gold-price-today

22 കാരറ്റിന് സമാനമായ ഇടിവ് 24 കാരറ്റിലും 18 കാരറ്റിലും ഉണ്ടായിട്ടുണ്ട്. 24 കാരറ്റിന് പവന് 88 രൂപയാണ് കുറഞ്ഞത്. ഇതോടെ നിരക്ക്, 58520 രൂപയില്‍ നിന്നും 58432 രൂപയിലേക്ക് എത്തി. ഗ്രാം വില 11 രൂപ കുറഞ്ഞ് 7304 രൂപയുമായി. 18 കാരറ്റിന് പവന് 64 രൂപ ഇടിഞ്ഞ് 43824 എന്നതിലേക്കും എത്തിയിരിക്കുകയാണ്.

പവന് 51600 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. ഓഗസ്റ്റ് 7 ന് ഇത് 50800 രൂപയിലേക്ക് എത്തി. എട്ടാം തിയതിയും ഈ വില തുടർന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളില്‍ വലിയ തോതില്‍ വില വർധിക്കുന്നതാണ് വിപണി കണ്ടത്. ഓഗസ്റ്റ് 17 ന് 840 രൂപയുടെ വർധനവോടെ വില ഒരിക്കല്‍ കുടെ 53000 കടന്നു. 28 ആം തിയതി രേഖപ്പെടുത്തിയ 53720 രൂപയാണ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.

ഒരു പവന്‍ സ്വർണത്തിന്റെ വിപണി നിരക്ക് 53560 രൂപയാണെങ്കിലും ആഭരണായി വാങ്ങിക്കുമ്പോള്‍ ഇതനേക്കാള്‍ ഉയർന്ന വില നാം നല്‍കേണ്ടി വരും. പണിക്കൂലിയും മറ്റ് നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 58,000 രൂപയെങ്കിലും നല്‍കണം. ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി ഈടാക്കുന്നത്. സ്വര്‍ണ വില കുറയുമ്പോള്‍ അത്യാവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് നടത്തി വിലക്കയറ്റത്തില്‍ നിന്ന് രക്ഷ നേടാനുള്ള അവസരം വിവിധ ജ്വല്ലറികള്‍ തന്നെ വാഗ്ധാനം ചെയ്യാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+