• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് ഏറെ പ്രത്യേകതയുളള ദിവസം, ആഗ്രഹിച്ചത് സാധിക്കും, ശത്രുക്കൾ മിത്രങ്ങളാകും, ഇന്നത്തെ നാള്‍ ഫലം

  • By Anil Perunna
Google Oneindia Malayalam News

മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ പ്രത്യേകതയുളളതാണ്. ഈ രാശിക്കാർക്ക് കയ്യിൽ പണം വന്ന് ചേരുന്ന ദിവസമാണ്. എന്നാൽ സ്വന്തം വഴിയിലൂടെയല്ല, സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകാനാണ് സാധ്യത.

മകരം രാശിക്കാർ പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. നിങ്ങളുടെ രാശിഫലം വിശദമായി അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പിതാവുമായി ചില അഭിപ്രായവ്യത്യാസത്തിനു സാധ്യത. വീഴ്ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം, മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ജോലിസ്ഥലത്ത് ചില അസ്വസ്ഥ തകള്‍ക്കു സാധ്യത. കാര്യപരാജയം, ധനനഷ്ടം, യാത്രാതടസ്സം ഇവ ഫലം.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4)

ബന്ധുജന സഹായം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, സാമ്പത്തിക അഭിവൃദ്ധി, യാത്രാഗുണം ഇവ ഫലം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ദാമ്പത്യകലഹത്തിനു സാധ്യത. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത, വിദേശയാത്രാ ഗുണം ഇവ ഫലം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ബന്ധുക്കളില്‍ നിന്നും സഹായം ഉണ്ടാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

എഴുത്തുകാര്‍ക്ക് നല്ല കാലം, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. ആശുപത്രിവാസത്തിന് യോഗം കാണുന്നു, വാഹനലാഭം ഉണ്ടാകും. ധന സമൃദ്ധി കൈവരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മത്സരബുദ്ധി ഒഴിവാക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യത്തിന് കാലതാമസം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

അയല്‍ക്കാരുമായി രമ്യതയില്‍ വര്‍ത്തിക്കും. പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കും. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും.

പോക്കറ്റില്‍ ഇനി കാശ് നിറയും.. വരാന്‍ പോകുന്നത് 'ബമ്പറ'ടിക്കും കാലം; ഈ 3 രാശിക്കാര്‍ക്ക് കുബേര കൃപപോക്കറ്റില്‍ ഇനി കാശ് നിറയും.. വരാന്‍ പോകുന്നത് 'ബമ്പറ'ടിക്കും കാലം; ഈ 3 രാശിക്കാര്‍ക്ക് കുബേര കൃപ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. പിതൃസ്വത്ത് അധീനതയിലാകും. ബന്ധുക്കളുടെ വിയോഗത്തില്‍ മനസ്സ് ചഞ്ചലപ്പെടും. മാതൃഗുണം ഉണ്ടാകും.

ധനലാഭമാണ്..., അക്കൗണ്ടിലേക്ക് പണം കുതിച്ചുയരും; അടിപൊളി സമയം, ഈ രാശിക്കാരാണോ നിങ്ങള്‍ധനലാഭമാണ്..., അക്കൗണ്ടിലേക്ക് പണം കുതിച്ചുയരും; അടിപൊളി സമയം, ഈ രാശിക്കാരാണോ നിങ്ങള്‍

 കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

മുന്‍പു ചെയ്ത സല്‍പ്രവൃത്തിയുടെ ഫലം അനുഭവത്തില്‍ വന്നുചേരും. ആഗ്രഹപൂര്‍ത്തിയുണ്ടാകും. ശത്രുതയിലിരുന്നവര്‍ മിത്രങ്ങളായിത്തീരും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. നാടകം, സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. മുടങ്ങിക്കിടന്ന കാര്യം നേടിയെടുക്കാന്‍ സാധിക്കും.

English summary
Today Horoscope in Malayalam: Today is a very special day, wish will be possible, enemies will become friends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X